അടിമാലി: വായ്പയെടുക്കുകയോ ജാമ്യം നില്‍ക്കുകയോ ചെയ്യാത്ത അംഗത്തിന് പൊട്ടൻകാട് സഹകരണ ബാങ്കിൽ ജാമ്യ കുടിശ്ശിക ഉണ്ടെന്ന പേരിൽ മധ്യസ്ഥ കോടതിയില്‍ ഹാജരാകാന്‍ സഹകരണ രജിസ്ട്രാറുടെ സമന്‍സ്. എന്നാല്‍, തനിക്ക് ബാങ്കുമായി ഒരുവിധ ബാധ്യതയും ഇല്ലെന്ന് ബൈസണ്‍വാലി സ്വദേശി മനോജ് വ്യക്തമാക്കി. സി.പി.എം ഭരിക്കുന്ന പൊട്ടന്‍കാട് സഹകരണ ബാങ്കില്‍നിന്ന് 2006ൽ ജാമ്യ വ്യവസ്ഥയില്‍ പൊട്ടൻകാട് വണ്ടാട്ടുപറമ്പിൽ ലീല എന്ന അംഗം 15,000 രൂപ വായ്പ എടുത്തെന്നും അതിന് മംഗലത്ത് ഏലിയാസ്, തച്ചംപറമ്പിൽ മനോജ് എന്നിവർ ജാമ്യക്കാരെന്നുമാണ് ബാങ്കിൻെറ പരാതിയില്‍ പറയുന്നത്. നോട്ടീസ് അയച്ചിട്ടും കുടിശ്ശിക തീര്‍ക്കാന്‍ തയാറായിട്ടില്ലെന്നും അതിനാല്‍ നടപടി ആവശ്യപ്പെട്ടുമാണ് ബാങ്ക് സെക്രട്ടറി ഉടുമ്പന്‍ചോല സഹകരണ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്നാണ് സഹകരണ രജിസ്ട്രാര്‍, 20ന് ബാങ്കിൽ നടക്കുന്ന മധ്യസ്ഥ കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് മനോജിന് സമന്‍സ് അയച്ചിരിക്കുന്നത്. അതേസമയം ബാങ്കുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള അഴിമതിയാണ് നടക്കുന്നതെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ബാങ്കിൽ നടന്നിട്ടുള്ള ഇത്തരം ബിനാമി വായ്പകളെപ്പറ്റി സഹകരണ സംഘം രജിസ്ട്രാർ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാക്കളായ എം.ആർ. പ്രകാശ്, ബിനോയി ചെറുപുഷ്പം എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ, അംഗത്വ നമ്പര്‍ മാറിയതിലൂടെ ഉണ്ടായ പിഴവാകാം ഒറ്റപ്പെട്ട സംഭവത്തിന് കാരണമെന്നും ഇത് പരാതിക്കാരനെ ബോധ്യപ്പെടുത്തി തിരുത്തുമെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.