അരീപ്ലാവിൽ ഫിനാൻസിനെതിരെ നാല്​ കേസുകൾ കൂടി

മൂലമറ്റം: തൊടുപുഴയിലെ അരീപ്ലാവിൽ ഫിനാൻസിയേഴ്സ് ഉടമ മുട്ടം എള്ളുംപുറം അരീപ്ലാക്കൽ സിബി തോമസിനെതിരെയുള്ള (49) കേസുകളുടെ എണ്ണം 14 ആയി. കഴിഞ്ഞദിവസം നാല്​ കേസുകൾകൂടി രജിസ്റ്റർ ചെയ്തു. 14 കേസുകളിൽ രണ്ടെണ്ണത്തിലാണ് അറസ്റ്റ്‌ നടന്നത്. ബാക്കി കേസുകളിൽ അറസ്റ്റ് ചെയ്യരുതെന്ന ഹൈകോടതി ഉത്തരവ് സിബി നേടിയിട്ടുണ്ട്. ഇതിനെതിരെ വരുംദിവസങ്ങളിൽ പൊലീസ് കോടതിയെ സമീപിക്കും. കൊള്ളപ്പലിശയും ക്രമവിരുദ്ധ നടപടികളും ചൂണ്ടിക്കാട്ടി പണം വായ്പയെടുത്തവർ നൽകിയ പരാതിയിലാണ് സിബി തോമസ് അറസ്റ്റിലായത്. കുളമാവ് പൊലീസ്​ ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജി.എസ്.ടി വകുപ്പ്​ കഴിഞ്ഞമാസം സ്ഥാപാനത്തിന്‍റെ ലൈസൻസ് റദ്ദാക്കിയിരുന്നു. തന്‍റെ സ്ഥാപനത്തിൽനിന്ന്​ പണം വായ്പയെടുത്ത സ്ത്രീയെ ഭീഷണപ്പെടുത്തി ബലാത്സംഗം ചെയ്തു എന്ന കേസിലും ഇദ്ദേഹം പ്രതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.