മുട്ടം ടൗണിൽ ഓടകൾ നിറഞ്ഞു

മുട്ടം: മുട്ടത്തെ ഓടകൾ മാലിന്യംനിറഞ്ഞ് ദുർഗന്ധം വമിക്കുന്നു. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലെ പ്രധാന ടൗണായ മുട്ടത്ത്​, മാലിന്യം ഒഴുക്കുന്നത്​ പൊതുമരാമത്തിന്‍റെ ഓടയിലേക്കാണ്. റോഡിലൂടെ നടക്കണമെങ്കിൽ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്. മഴപെയ്യുമ്പോൾ ഓടയിലെ മാലിന്യം ചെന്നുപതിക്കുന്നത് ലക്ഷക്കണക്കിന് കുടിവെള്ള സ്രോതസ്സായ മലങ്കര ആറ്റിലും. മലങ്കര പുഴയി​ലെയും ഡാമിലെയും വെള്ളത്തിൽ ക്രമാതീതമായ അളവിൽ കോളിഫോം ബാക്ടീരിയ അടങ്ങിയതായി അടുത്തിടെ കണ്ടെത്തിയിരുന്നു. എന്നിട്ടും ആരോഗ്യവകുപ്പ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. എത്രയും വേഗം ഓടകൾ ശുചീകരിച്ച് മാലിന്യനിക്ഷേപം തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm മാലിന്യം നിറഞ്ഞുകവിഞ്ഞ മുട്ടത്തെ ഓട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.