കട്ടപ്പന: പോക്‌സോ കേസിൽ റിട്ട. എസ്.ഐക്ക് തടവും പിഴയും. കാഞ്ചിയാർ പേഴുംകണ്ടം തച്ചേത്ത് ടി.പി. അജയകുമാറിനെയാണ് (60) കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ശിക്ഷിച്ചത്. 2019ൽ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്ന് കട്ടപ്പന സി.ഐ ആയിരുന്ന വി.എസ്. അനിൽകുമാറാണ് അന്വേഷണം നടത്തിയത്. ഐ.പി.സി പ്രകാരം മൂന്നുവർഷം കഠിന തടവും 10,000 രൂപ പിഴയും പോക്‌സോ ആക്ട് പ്രകാരം നാലുവർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം വീതം അധികതടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ഹാൻഡ്ബാൾ സമ്മർ ക്യാമ്പ് കുമാരമംഗലം: ഇടുക്കി ജില്ല ഹാൻഡ്ബാൾ അസോസിയേഷന്റെയും കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ എസ്.പി.സി യൂനിറ്റിന്റെയും ആഭിമുഖ്യത്തിലുള്ള ഹാൻഡ്ബാൾ സമ്മർ പരിശീലന ക്യാമ്പിന്റെയും വിവിധ ഗെയിംസിന്റെയും ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8.30ന് കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.