മറയൂർ: കാന്തല്ലൂരിലെ ഏറ്റവും കൂടുതൽ ഉയരമുള്ള കൊളുത്താമലയിൽ ജലസ്രോതസ്സ് ഇല്ലാതാക്കുന്ന ഗ്രാൻഡിസ് മരങ്ങളെ പിഴുതുമാറ്റി അവിടെ കൃഷിയിടമാക്കുകയാണ് ആലത്ത് രാജൻ. തൃശൂർ കോട്ടപ്പുറത്ത് ആലത്ത് രാജൻ 2007ലാണ് ഗ്രാൻഡിസ് മരങ്ങൾ മാത്രം വളർന്നുനിന്നിരുന്ന കൊളുത്താമലയിലെ കുന്നിൻചരുവിൽ 13 ഏക്കർ സ്ഥലം വാങ്ങിയത്. മറ്റു സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിച്ചിരുന്നെങ്കിലും കൃഷിയോടുള്ള താൽപര്യംകൊണ്ട് 10 ഏക്കർ സ്ഥലം അതിനായി മാറ്റിവെച്ചു. ഗ്രാൻഡിസ് മരങ്ങൾ വളർന്നുപന്തലിച്ചു നിന്നിരുന്ന കൃഷിസ്ഥലത്തുനിന്ന് ഘട്ടംഘട്ടമായി മരങ്ങൾ നീക്കംചെയ്തു. കാന്തല്ലൂരിലെ ഭൂരിഭാഗം കൃഷിസ്ഥലങ്ങളും ഗ്രാൻഡിസ് മരങ്ങൾ കൈയടക്കിയിരുന്ന സാഹചര്യത്തിൽ, കൃഷിസ്ഥലങ്ങൾ കുറഞ്ഞതോടെ ഇനി ഗ്രാൻഡിസ് മരങ്ങൾ വെച്ചുപിടിപ്പിക്കരുതെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. മറ്റു കൃഷി സ്ഥലങ്ങളിൽനിന്നെല്ലാം അപ്പോഴും ഗ്രാൻഡിസ് മരങ്ങൾ പിഴുതുമാറ്റാതിരുന്ന സാഹചര്യത്തിൽ ആലത്ത് രാജൻ കാന്തല്ലൂർ കൊളുത്താമലയിലെ കൃഷിഭൂമിയിൽനിന്ന് ആദ്യമായി ഗ്രാൻഡിസ് മരങ്ങൾ പിഴുതുമാറ്റി. മരങ്ങൾ നീക്കംചെയ്ത ഭൂമിയിൽ കർഷകർക്ക് സൗജന്യമായി കൃഷിചെയ്യാൻ സ്ഥലം വിട്ടുനൽകി. മലഞ്ചെരുവിൽ കൃഷിക്ക് ആവശ്യമായ ജലസ്രോതസ്സിനായി പ്രകൃതിദത്തമായി മഴവെള്ള സംഭരണിയും നിർമിച്ചു. ഇപ്പോൾ കാരറ്റ്, കാബേജ്,ബീറ്റ്റൂട്ട്, ബീൻസ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് ഉൾപ്പെടെ പച്ചക്കറികൾ സീസണനുസരിച്ചും ആപ്പിൾ, പാഷൻഫ്രൂട്ട് ഉൾപ്പെടെ ശീതകാല പഴവർഗങ്ങളും കൃഷിചെയ്തുവരുന്നു. കൂടാതെ വനവത്കരണത്തിന്റെ ഭാഗമായി കാട്ടുമരങ്ങളും മറയൂർ-മൂന്നാർ റോഡിനെ വർഷംതോറും പൂത്തുലഞ്ഞു പ്രകൃതി മനോഹരമാക്കുന്ന ജഗ്രാന്ത, ഗുൽമോഹർ ഉൾപ്പെടെയുള്ള പൂമരങ്ങളും മറ്റ് ഒട്ടേറെ സസ്യങ്ങളും ഇവിടെ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയും ഇവിടെ നടപ്പിലാക്കി. TDL MARAYOOR കാന്തല്ലൂർ കൊളുത്താമലയിലെ ആലത്ത് രാജന്റെ കൃഷിത്തോട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.