മറയൂർ: മറയൂർ-കാന്തല്ലൂർ റോഡിൽ പത്തടിപാലം, മാശിവയൽ റോഡുകൾ തകർന്ന് ഗതാഗതം ദുഷ്കരം. മറയൂരിൽനിന്ന് കാന്തല്ലൂരിലേക്ക് കടക്കാനായി പത്തടിപാലം, മാശിവയൽ റോഡുകളാണുള്ളത്. വിനോദസഞ്ചാരികളും പ്രദേശവാസികളുമുൾപ്പെടെ ഒട്ടേറെപ്പേരാണ് ഇരു റോഡുകളെയും ആശ്രയിക്കുന്നത്. എന്നാൽ, കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡുകൾ ഇതുവഴിയുള്ള യാത്ര അപകടകരമാക്കുന്നു. ഇരുചക്ര വാഹനങ്ങൾ മുതൽ ചരക്ക് വാഹനങ്ങൾ വരെ കടന്നുപോകുന്ന റോഡുകൾ പുതുക്കിപ്പണിത് ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പലതവണ പ്രദേശവാസികൾ പരാതി നൽകിയെങ്കിലും അറ്റകുറ്റപ്പണി നടത്തി അധികൃതർ താൽക്കാലിക പ്രശ്നപരിഹാരം കാണുകയല്ലാതെ റോഡ് പുതുക്കിപ്പണിത് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിട്ടില്ല. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ റോഡുകൾ ദിവസങ്ങൾക്കുള്ളിൽ പൊട്ടിപ്പൊളിയുന്ന സ്ഥിതിയാണ്. മഴക്കാലമായാൽ തകർന്ന റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഇതുവഴിയുള്ള യാത്രകൾ കൂടുതൽ ദുസ്സഹമാക്കുന്നു. മറയൂർ പത്തടിപാലം, മാശിവയൽ റോഡുകളിലൂടെ സഞ്ചരിച്ചാലെ മറയൂർ-കാന്തല്ലൂർ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയൂ. ഉന്നത നിലവാരത്തിൽ ടാറിങ് ചെയ്ത് ശാശ്വത പ്രശ്നപരിഹാരം കാണാമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇതുവരെ പ്രശ്നം പരിഹരിച്ചിട്ടില്ല. എത്രയും വേഗം റോഡ് പുതുക്കിപ്പണിത് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് പ്രദേശവാസികൾ പറഞ്ഞു. TDL MARAYOOR COLONY മറയൂർ-കാന്തല്ലൂർ റോഡിൽ മറയൂർ കോളനി ഭാഗത്ത് തകർന്ന റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.