പാതയോരങ്ങളിലും വനമേഖലകളിലും മാലിന്യം തള്ളൽ തകൃതി

തൊടുപുഴ: ജില്ലയിലെ വിവിധ പാതയോരങ്ങളിലും റോഡുകളോടുചേർന്ന വനമേഖലകളിലും മാലിന്യംതള്ളൽ വ്യാപകം. വിനോദസഞ്ചാരികൾ ഉൾപ്പെടെ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പലയിടത്തും കുമി‍ഞ്ഞുകൂടുകയാണ്. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെ നിറച്ച് മാലിന്യം രാത്രി വാഹനങ്ങളിൽ കൊണ്ടുവന്നുതള്ളുന്നവരുടെ എണ്ണം വർധിക്കുകയാണ്​. പലയിടത്തും ദുർഗന്ധം കൊണ്ട് നടക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്. കൊച്ചി–ധനുഷ്​കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ മാലിന്യം തള്ളുന്നത് വർധിച്ചു​. തൊടുപുഴ–പുളിയന്മല സംസ്ഥാന പാതയിൽ പെരുമറ്റത്തിനു സമീപവും പൈനാവിനും കുളമാവിനും ഇടയിലുള്ള വനമേഖലയിലും ഇത്തരത്തിൽ മാലിന്യം കാണാം. വണ്ണപ്പുറം–ചേലച്ചുവട് റൂട്ടിൽ കമ്പകക്കാനം, വെൺമണി ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാണ്. കോട്ടയം–കുമളി റോഡ്, കട്ടപ്പന–കുട്ടിക്കാനം സംസ്ഥാനപാത, കുമളി–മൂന്നാർ സംസ്ഥാനപാത എന്നീ റോഡുകളിൽ പലയിടങ്ങളിലും മാലിന്യം തള്ളിയിരിക്കുന്നതുകാണാം. പല സ്ഥലങ്ങളിലും ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനു സമീപത്തുപോലും മാലിന്യം കൂടിക്കിടക്കുന്ന കാഴ്ചയാണ്. അറവുമാലിന്യം, പച്ചക്കറി–മത്സ്യ അവശിഷ്ടങ്ങൾ, പാനീയങ്ങളുടെ കുപ്പികൾ, കവറുകൾ, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവയാണ് റോഡരികുകളിൽ തള്ളുന്നതിലേറെയും. വീടുകളിൽനിന്നുള്ള മാലിന്യം പ്ലാസ്റ്റിക് കവറിലും മറ്റും കെട്ടി വഴിയരികിലും പുഴയിലുമൊക്കെ വലിച്ചെറിയുന്ന പ്രവണത കൂടിവരുകയാണ്. മഴ നനഞ്ഞും അല്ലാതെയും ഈ കവറുകൾ പൊട്ടി മാലിന്യം ചിതറിക്കിടക്കുന്നത് പല റോഡുകളിലെയും സ്ഥിരം കാഴ്ചയായി. അറവുമാലിന്യങ്ങളും മറ്റും തെരുവുനായ്ക്കൾ കടിച്ചുകീറി റോഡിലിടുന്നതും പതിവാണ്. മഴയത്ത് മാലിന്യം ഒഴുകി ജലസ്രോതസ്സുകളിലേക്ക് കലരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പിടിക്കപ്പെട്ടാലും കർശന നടപടി ഉണ്ടാകാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നാണ് ആക്ഷേപം. മാലിന്യ സംസ്കരണത്തിന്​ മതിയായ സംവിധാനങ്ങൾ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. മാലിന്യനീക്കവും സംസ്‌കരണവും ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണെങ്കിലും പല തദ്ദേശ സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്ന്​ ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നില്ല. ജില്ലയിലെ ശുചിത്വപദവി നേടിയ പഞ്ചായത്തുകളിൽ പോലും പൊതുസ്ഥലത്തെ മാലിന്യംതള്ളൽ വീണ്ടും വർധിച്ചുവരുകയാണ്. നടപടിയെടുക്കുന്ന കാര്യത്തിൽ പലരും അലംഭാവം കാണിക്കുന്നതും മാലിന്യം തള്ളലിന്‍റെ തോത്​ വർധിപ്പിച്ചിട്ടുണ്ട്​. മൂന്ന് വയസ്സുകാരന്റെ വയറ്റില്‍ കുടുങ്ങിയ ഇരുമ്പ് നട്ട് പുറത്തെടുത്തു തൊടുപുഴ: മൂന്ന്​ വയസ്സുകാരന്‍റെ ആമാശയത്തിൽ കുടുങ്ങിയ ഇരുമ്പ്​ നട്ട്​ പുറത്തെടുത്തു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ്​ സംഭവം. കുട്ടി അബദ്ധത്തിൽ നട്ട്​ വിഴുങ്ങുകയായിരുന്നു. എന്താണ്​ വിഴുങ്ങിയതെന്ന്​ വീട്ടുകാർക്ക്​ ആദ്യം ​ മനസ്സിലായിരുന്നില്ല. ചാഴികാട്ട് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ വയറ്റില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും എക്‌സ്‌റേയിലുമാണ്​ ആമാശയത്തില്‍ കുടുങ്ങിയ നട്ട്​ കണ്ടെത്തിയത്​. ഗ്യാസ്‌ട്രോ വിഭാഗത്തിലെ ഡോക്ടര്‍മാരായ ഡോ. മാത്യു ചൂരക്കന്‍, ഡോ. ബോണി ജോര്‍ജ്, എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍ ജോണി എന്നിവരുടെ നേതൃത്വത്തില്‍ രാത്രി രണ്ടുമണിയോടെയാണ്​ പീഡിയാട്രിക് എന്‍ഡോസ്‌കോപ്പി വഴി 1.5 സെന്റീ മീറ്റര്‍ വലിപ്പമുള്ള നട്ട് പുറത്തെടുത്തു​. ഒരു ദിവസത്തെ നിരീക്ഷണത്തിനുശേഷം കുട്ടി ആശുപത്രിവിട്ടു. ​ ​TDL xray കുട്ടിയുടെ എക്സറേ TDL NAT കുട്ടി വിഴുങ്ങിയ നട്ട്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.