പട്ടയക്കുടി: പഞ്ചമല ശ്രീഭഗവതി മഹാദേവ ക്ഷേത്രത്തിലെ ദേശോത്സവമായ പഞ്ചമല പൂരവും പ്രതിഷ്ഠവാർഷിക ഉത്സവവും 10, 11, 12 തീയതികളിൽ നടക്കും. ക്ഷേത്രംതന്ത്രി ചെങ്ങന്നൂർ കക്കാട്ട് എഴുത്തോലിൽമഠം സതീശൻ ഭട്ടതിരി, ക്ഷേത്ര മേൽശാന്തി ചേർത്തല സുമിത് തന്ത്രി, ക്ഷേത്രശാന്തി രാജപ്പൻ കുടിയാറ്റിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ചൊവ്വാഴ്ച പുലർകാല പൂജകൾക്കുപുറമേ രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഉഷപൂജ, പുരാണ പാരായണം, ഉദയാസ്തമന പൂജ, കലവറ നിറക്കൽ, നവകം, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം, നവഗ്രഹപൂജ, മഹാപ്രസാദ ഊട്ട്. വൈകീട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, അരങ്ങിൽ രാത്രി ഒമ്പതിന് ബാലെ. ബുധനാഴ്ച പതിവ് പൂജകൾക്ക് പുറമേ അരങ്ങിൽ രാത്രി ഒമ്പതിന് കുട്ടികളുടെ കലാപരിപാടികൾ. വ്യാഴാഴ്ച പതിവ് പൂജകൾക്ക് പുറമെ വൈകീട്ട് വെൺമണി ശ്രീനാരായണ ഗുരുദേവ ക്ഷേത്രാങ്കണത്തിൽനിന്ന് പകൽപ്പൂര ഘോഷയാത്ര. കലാപീഠം ദീപു ഇളമ്പള്ളി നയിക്കുന്ന മുപ്പതിൽപരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളവും കലാരൂപങ്ങളും ഡിജിറ്റൽ നിലക്കാവടികൾ, വനിത കാവടി ചിന്ത് പാട്ട്, ഡിജിറ്റൽ ശിങ്കാരിമേളം എന്നിവ പകൽപ്പൂര ഘോഷയാത്രയിൽ അണിനിരക്കും. ധർണ നടത്തി തൊടുപുഴ: പെൻഷൻ കുടിശ്ശിക, ക്ഷാമാശ്വാസ കുടിശ്ശിക എന്നിവ ഉടൻ നൽകണമെന്നും പെൻഷൻകാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി (മെഡിസെപ്പ്) കുറ്റമറ്റ രീതിയിൽ ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ജില്ല പെൻഷനേഴ്സ് സംഘ് ആഭിമുഖ്യത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ മുന്നിൽ ധർണ നടത്തി. സംഘ് ജില്ല അധ്യക്ഷ ബി. സരളദേവിയുടെ അധ്യക്ഷതയിൽ ധർണ സംഘ് സംസ്ഥാന സെക്രട്ടറി കെ.ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആർ. വാസുദേവൻ, ജില്ല വൈസ് പ്രസിഡന്‍റ് വി.എ. നാരായണപിള്ള, കെ. പങ്കജാക്ഷൻനായർ, പി.ആർ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എം.എൻ. ശശിധരൻ സ്വാഗതവും ട്രഷറർ പി.ജി. സജ്ജയൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.