വഴിവിളക്ക് അണഞ്ഞു; കാഞ്ഞാർ ടൗൺ ഇരുട്ടിൽ

കാഞ്ഞാർ: ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായതോടെ കാഞ്ഞാർ ഇരുട്ടിലായി. ഒരു മാസമായി ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചിട്ട്. വ്യാപാരസ്ഥാപനങ്ങൾ അടക്കുന്നതുവരെ കടകളിലെ വെളിച്ചം ടൗണിൽ കിട്ടുന്നുണ്ട്. എന്നാൽ, കടകൾ അടച്ചുകഴിഞ്ഞാൽ എങ്ങും കനത്ത ഇരുട്ടാണ്. പരിസരത്തെ മറ്റ്​ വഴിവിളക്കുകൾ ഭൂരിഭാഗവും പ്രകാശിക്കുന്നില്ല. ഇരുട്ട് വീണുകഴിഞ്ഞ് ടൗണിൽ എത്തുന്നവർ വെളിച്ചമില്ലാത്തതിനാൽ വളരെ ബുദ്ധിമുട്ടുകയാണ്. രാത്രി ബസിൽ വന്നിറങ്ങുന്നവരും വെളിച്ചക്കുറവുമൂലം പ്രയാസം അനുഭവിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.