വിരമിച്ചപ്പോൾ താക്കോൽ കൈമാറിയില്ലെന്ന പ്രചാരണം നിഷേധിച്ച്​ ഉദ്യോഗസ്ഥൻ

മൂന്നാർ: കെ.എസ്​.ആർ.ടി.സിയിൽനിന്ന്​ വിരമിച്ചപ്പോൾ താക്കോലുമായി താൻ മുങ്ങിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന്​ മൂന്നാർ ഡിപ്പോയിൽനിന്ന്​ വിരമിച്ച ഡിപ്പോ ഇൻ ചാർജ് സേവി ജോർജ്​. കഴിഞ്ഞ മൂന്നിനാണ് വിരമിച്ചത്. സേവി പോയപ്പോൾ ഓഫിസിന്റെ താക്കോൽ കൈമാറിയില്ലെന്നും ഓഫിസ് തുറക്കാൻ സാധിക്കുന്നില്ലെന്നും ആരോപിച്ച് ഒരു വിഭാഗം ജീവനക്കാർ ബലമായി ഓഫിസ് തുറന്നിരുന്നു. താൻ ചുമതല ഒഴിഞ്ഞപ്പോൾ തന്നെ ഡിപ്പോയുടെ ചുമതലയുള്ള കോതമംഗലം എ.ടി.ഒയ്ക്ക് താക്കോൽ കൈമാറിയിരുന്നു. ഇത് എല്ലാ തൊഴിലാളികൾക്കും അറിയാം. മാത്രമല്ല, ഉന്നത ഉദ്യോഗസ്ഥർ അറിയാതെയൊന്നും താൻ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.