അടിമാലി ഗവ. ഹൈസ്കൂളില്‍ പ്ലസ് ​ടു; തീരുമാനം നീളുന്നു

അടിമാലി: അടിമാലി ഗവ. ഹൈസ്കൂളില്‍ ഹയര്‍ സെക്കൻഡറി അനുവദിക്കുന്ന കാര്യത്തില്‍ ഇനിയും നടപടിയില്ല. സ്കൂള്‍ ഹയര്‍ സെക്കൻഡറി ആക്കണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ടെങ്കിലും തീരുമാനം അനന്തമായി നീളുകയാണ്. അടിമാലി മേഖലയില്‍ രണ്ട് എയ്ഡഡ് വിദ്യാലയങ്ങളില്‍ ഹയര്‍ സെക്കൻഡറിയുണ്ട്. അടിമാലി സര്‍ക്കാര്‍ ഹൈസ്കൂളില്‍കൂടി ഹയര്‍ സെക്കൻഡറി അനുവദിച്ചാല്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അടിമാലിയെ ആശ്രയിക്കുന്ന കുട്ടികള്‍ക്ക്​ കൂടുതല്‍ സഹായകരമാകും. വെള്ളത്തൂവലിലും കുഞ്ചിത്തണ്ണിയിലും ബൈസണ്‍വാലിയിലും ദേവിയാര്‍ കോളനിയിലും പൊതുവിദ്യാലയങ്ങളുടെ ഭാഗമായി ഹയര്‍ സെക്കൻഡറി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തോട്ടം മേഖലകളില്‍നിന്നടക്കം അടിമാലിയില്‍ എത്തിയ ശേഷം കുട്ടികള്‍ വീണ്ടും യാത്ര ചെയ്തുവേണം ഈ വിദ്യാലയങ്ങളിൽ എത്താൻ. അടിമാലി സര്‍ക്കാര്‍ ഹൈസ്കൂളില്‍ ഹയര്‍ സെക്കൻഡറി അനുവദിച്ചാല്‍ വലിയൊരു വിഭാഗം വിദ്യാർഥികളുടെ യാത്രക്ലേശവും അധിക സാമ്പത്തിക ചെലവും ഒഴിവാക്കാനാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.