തിയറ്ററില്‍ യുവാവിന്​ മർദനം: മൂന്നുപേര്‍ പിടിയില്‍

നെടുങ്കണ്ടം: തിയറ്ററില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നെടുങ്കണ്ടം കുളത്തുരാത്ത് അമല്‍, മഞ്ഞപ്പാറ പ്ലാത്തോട്ടത്തില്‍ ബിബിന്‍, നെടുങ്കണ്ടം കുളമ്പേല്‍ സചിന്‍ എന്നിവരെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ്​ചെയ്തു. കഴിഞ്ഞ 17നായിരുന്നു സംഭവം. പാറത്തോട് സ്വദേശി പറപ്പള്ളില്‍ സുമേഷിന്‍റെ (31) പരാതിയിലാണ്​​ അറസ്റ്റ്. നെടുങ്കണ്ടം സി.ഐ ബി.എസ്. ബിനു, എസ്.ഐ റസാഖ്, എ.എസ്​.ഐ ബിനു, സി.പി.ഒ ഷാനു എന്‍.വാഹിദ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.