കുമളി: വണ്ടിപ്പെരിയാർ സത്രത്തിലെത്തി മടങ്ങുകയായിരുന്ന വിനോദ സഞ്ചാരികളുടെ വാഹനത്തിനുനേരെ ആക്രമണം. വ്യാഴാഴ്ച സന്ധ്യയോടെയാണ് സംഭവം. അക്രമികൾ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ഇന്നോവ കാറിന്‍റെ ചില്ലുകൾ എറിഞ്ഞുതകർത്തു. വാഹനത്തിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു. ഇവരെ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഏലപ്പാറയിൽനിന്ന് സത്രം കാണാനെത്തി മടങ്ങുകയായിരുന്ന ഏലപ്പാറ ഗ്ലൻ മേരി സ്വദേശികളായ സിബി, അമിത്, എദിൻ, ജഗൻ, സെന്നി, ആൻസി, ആഷ, ലൂക്ക എന്നിവർക്കുനേരെയാണ് ആക്രമണം ഉണ്ടായത്. വാഹനം തിരികെ വരുന്നതിനിടെ ഓട്ടോയുമായി തട്ടിയെങ്കിലും ഇത് പറഞ്ഞു തീർത്ത് പുറപ്പെടാനൊരുങ്ങുമ്പോഴാണ് ഒരുസംഘം അക്രമം നടത്തിയതെന്ന് പരാതിക്കാർ പൊലീസിനോട് പറഞ്ഞു. പരാതിക്കാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സത്രം സ്വദേശിയായ അയ്യപ്പൻ ഉൾപ്പെടെ നാല് പേർക്കെതിരെ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാർ അറിയിച്ചു. cap: അക്രമിസംഘം എറിഞ്ഞുതകർത്ത കാറിന്‍റെ മുന്നിലെ ചില്ല്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.