മറയൂരിൽ മഴക്കാല ശുചീകരണം

മറയൂർ: മഴക്കാലത്തിന്​ മുന്നോടിയായി പരിസരശുചീകരണം നടത്തി മറയൂർ പഞ്ചായത്തും ആരോഗ്യവകുപ്പും. 13 വാർഡിലും കനാൽ വൃത്തിയാക്കൽ, കെട്ടിക്കിടക്കുന്ന വെള്ളം നീക്കൽ, ശുചീകരണ പ്രവർത്തനം, പൊതുകിണറുകൾ വൃത്തിയാക്കൽ, റോഡരികിലും പരിസരത്തും പൊന്തക്കാടുകൾ വെട്ടിനീക്കൽ, പ്ലാസ്റ്റിക്കും പാഴ്​വസ്തുക്കളും നീക്കൽ എന്നിവയാണ്​ നടക്കുന്നത്​. പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമസേന ഉൾപ്പെടെ വീടുകളിലും പൊതുസ്ഥലങ്ങളിലും ബോധവത്​കരണം നടത്തിയുമാണ് ശുചീകരണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. FOTO - TDL MARAYUR മറയൂർ-മൂന്നാർ റോഡിൽ പള്ളനാട് ഭാഗത്ത് മഴക്കാല ശുചീകരണം നടത്തുന്നു പട്ടിക്കാട്​ തെരുവുനായ്ക്കൾക്ക് അജ്ഞാതരോഗം മറയൂർ: മറയൂർ പട്ടിക്കാടിൽ തെരുവുനായ്ക്കൾക്ക് അജ്ഞാതരോഗം. രോഗം ബാധിച്ച ഒട്ടേറെ നായ്ക്കളാണ് പ്രദേശത്ത്​ അലഞ്ഞുതിരിയുന്നത്. രോഗം മറ്റു നായ്ക്കളിലേക്ക് പടരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകി. രോഗം പിടിപെട്ട നായ്ക്കളുടെ ശരീരം ചുവന്നുതടിയ്ക്കുകയും രോമവും തൊലിയും ഉരിഞ്ഞുപോകുകയും ശരീരം പഴുക്കുകയും ചെയ്യുന്നു. വളർത്തുനായ്ക്കളിലേക്ക് രോഗം പിടിപെടുന്ന സാഹചര്യത്തിൽ വീട്ടുകാർ നായ്ക്കളെ തെരുവിലേക്ക് തുറന്നുവിടുന്നത് രോഗം കൂടുതൽ പടരുന്നതിന് കാരണമാകും. അതേസമയം, രോഗത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച സർവകക്ഷിയോഗം ചേർന്ന് പ്രശ്നം വിലയിരുത്തി നടപടി സ്വീകരിക്കുമെന്നും മറയൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോമോൻ തോമസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.