തോടുകൾ ശുചീകരിക്കുന്നു

മുട്ടം: മുട്ടത്തെ പുഴകൾ സുഗമമായി ഒഴുകാൻ പദ്ധതിയായി. നീരുറവകളും പുഴകളും സംരക്ഷിക്കാൻ സർക്കാർ നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് മുട്ടത്തെ പുഴകളും തോടുകളും മണ്ണും ചളിയും മണലും കോരി വൃത്തിയാക്കുന്നത്. എം.വി.ഐ.പിയുടെ നേതൃത്വത്തിലാണ് ശുചീകരണം. മുട്ടത്തെ പരപ്പാൻ തോട്, ചള്ളാവയൽ മാക്കൽ തോട് എന്നിവയാണ് ശുചീകരിക്കുക. ഇവയിൽ ലോഡുകണക്കിന് മണ്ണും ചളിയുമാണ് വർഷങ്ങളായി അടിഞ്ഞുകൂടിയത്. മണ്ണും ചളിയും അടിഞ്ഞ് തോടിന്‍റെ ആഴവും പരപ്പും കുറഞ്ഞതിനാൽ ഇരുകരയും കവിഞ്ഞ് കഴിഞ്ഞ പ്രളയത്തിൽ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. ചളി കോരാൻ ആഴ്ചകൾക്ക് മുമ്പേ പദ്ധതി ആയെങ്കിലും കോരുന്നവ സംഭരിക്കാൻ സ്ഥലം കിട്ടാത്തതിനാൽ നടപടി നീളുകയായിരുന്നു. tdl mltm ചളിയും മണ്ണും അടിഞ്ഞുകൂടിയ പരപ്പാൻ തോട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.