ജില്ല പഞ്ചായത്ത് എംപ്ലോയീസ് സഹകരണ സംഘം: ഇടത്​ അനുകൂല പാനലിന്​ വിജയം

ഇടുക്കി: ജില്ല പഞ്ചായത്ത് എംപ്ലോയീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ എൻ.ജി.ഒ യൂനിയൻ - കെ.ജി.ഒ.എ പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സംഘം രൂപവത്​കരിക്കപ്പെട്ട കാലം മുതൽ നാളിതുവരെ കോൺഗ്രസ് അനുകൂല സംഘടനയായ പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ പാനലാണ് ഭരണത്തിൽ ഉണ്ടായിരുന്നത്. ഭരണസമിതിയിലെ എൻ.ജി.ഒ യൂനിയൻ, കെ.ജി.ഒ.എ പ്രതിനിധികൾ സഹകരണസംഘം രജിസ്ട്രാർക്ക് നൽകിയ പരാതിയെ തുടർന്ന്​ നടന്ന അന്വേഷണത്തിൽ ക്രമക്കേട്​ കണ്ടെത്തുകയും ഭരണസമിതിയെ പിരിച്ചുവിടുകയും ചെയ്തതോടെയാണ് പുതിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പി. ബ്രൈറ്റ് മോൻ (പെർഫോമൻസ് ഓഡിറ്റ് യൂനിറ്റ് നെടുങ്കണ്ടം), ഗോപാലകൃഷ്ണപിള്ള (ശാന്തമ്പാറ ഗ്രാമപഞ്ചായത്ത്), കെ. സെൻകുമാർ (കുമളി), വി.എ. അഗസ്റ്റിൻ (കോടിക്കുളം), സുനിൽ സെബാസ്റ്റ്യൻ (വാത്തിക്കുടി), പി.കെ. ജയകുമാർ (കോടിക്കുളം), മഞ്ജു തോമസ് (നെടുങ്കണ്ടം), ജിൻസി ജോസ് (ഡി.ഡി.പി ഓഫിസ് ഇടുക്കി), മിനി ടോമി (കുമളി പഞ്ചായത്ത്), മിഥുൻ സോമൻ (പള്ളിവാസൽ), കെ.എസ്​. ജാഫർഖാൻ (ഡി.ഡി.പി ഓഫിസ് ഇടുക്കി)എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലയിലെ സിവിൽ സർവിസ് മേഖലയിൽ എൻ.ജി.ഒ അസോസിയേഷനും സെറ്റോ സംഘടനകളും അപ്രസക്തമായതി‍ൻെറ തെളിവാണ് അവർക്ക് മത്സരിക്കാൻ പോലും ആളെ കിട്ടാതെ വന്നതെന്ന്​ എൻ.ജി.ഒ യൂനിയൻ അഭിപ്രായപ്പെട്ടു. FOTO - TDL NGOUNION ജില്ല പഞ്ചായത്ത്‌ എംപ്ലോയീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ എൻ.ജി.ഒ യൂനിയൻ-കെ.ജി.ഒ.എ പാനൽ വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് നെടുങ്കണ്ടത്ത്​ നടത്തിയ പ്രകടനം യൂനിയൻ ജില്ല സെക്രട്ടറി എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.