നെടുങ്കണ്ടം: കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്കേറ്റു. കാറില്‍ സഞ്ചരിച്ചിരുന്ന അടൂര്‍, പത്തനംതിട്ട സ്വദേശികളായ ജിബിന്‍(32), ബിബിന്‍ (33), അനു ജേക്കബ് (22), ജോയല്‍ സണ്ണി (17) എന്നിവരെ പരിക്കുകളോടെ കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിബിൻെറ തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്ക് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച പുലർച്ച 5.30ന് നെടുങ്കണ്ടം പടിഞ്ഞാറേ കവല വികസന സമിതി സ്റ്റേജിന് മുന്നിലായിരുന്നു അപകടം. അടൂരില്‍നിന്ന് മൂന്നാറിലേക്ക് പോയ ഇന്നോവ കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസില്‍ ഇടിച്ചുകയറുകയായിരുന്നു. കാറിൻെറ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ബസിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നെടുങ്കണ്ടം പൊലീസും അഗ്നിരക്ഷ സേന പ്രവര്‍ത്തകരും ചേര്‍ന്നാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. idl ndkm സംസ്ഥാന പാതയിലുണ്ടായ അപകടത്തില്‍ തകര്‍ന്ന ഇന്നോവ കാര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.