അടിമാലി: ആഗസ്റ്റ് 27, 28, 29 തീയതികളില്‍ അടിമാലിയില്‍ നടക്കുന്ന സി.പി.ഐ ജില്ല സമ്മേളനത്തിൻെറ സ്വാഗതസംഘം രൂപവത്കരിച്ചു. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി യോഗം ഉദ്ഘാടനം ചെയ്തു. ജില്ല അസി. സെക്രട്ടറി പി. മുത്തുപാണ്ടി ചെയര്‍മാനും സംസ്ഥാന കൗണ്‍സിൽ അംഗം സി.എ. ഏലിയാസ് കണ്‍വീനറായും അടിമാലി മണ്ഡലം സെക്രട്ടറി വിനു സ്‌കറിയ ട്രഷററുമായി 501 അംഗ ജനറല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സി.എ. ഏലിയാസ് അധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്‍, സംസ്ഥാന കൗണ്‍സിൽ അംഗം കെ. സലിംകുമാര്‍, ജില്ല അസി. സെക്രട്ടറിമാരായ സി.യു. ജോയി, പി. മുത്തുപാണ്ടി, വാഴൂര്‍ സോമന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ ഇ.എസ്. ബിജിമോള്‍, പ്രിന്‍സ് മാത്യു, ജോസ് ഫിലിപ്, ടി.എം. മുരുകന്‍, കെ.എം. ഷാജി, വിനു സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.