കാഷ് അവാർഡ്​ നൽകി

നെടുങ്കണ്ടം: കത്തോലിക്ക വിശ്വാസ പരിശീലന ദ്വിവര്‍ഷ ഡിപ്ലോമ കോഴ്‌സില്‍ ഇടവകയില്‍നിന്ന്​ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാർഥിക്ക് ചേമ്പളം സെന്റ് മേരീസ് ഇടവക നൽകുന്ന മാര്‍ മത്തായി കൊച്ചുപറമ്പില്‍ മെമ്മോറിയല്‍ കാഷ് അവാര്‍ഡിന് തകിടിപ്പുറത്ത് അനു റോസ് മാര്‍ട്ടിന്‍ അര്‍ഹയായി. സെന്‍റ്​ മേരീസ് പാരീഷ് ഹാളില്‍ നടന്ന സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക ആഘോഷ വേളയില്‍ അനു റോസിന് അവാര്‍ഡ് ഇടവക വികാരി ഫാ. ഫ്രാന്‍സീസ് കല്ലുമാടി കാഷ് അവാര്‍ഡ്​ കൈമാറി. പ്രധാനാധ്യാപിക സ്ഥാനത്തുനിന്ന് വിരമിച്ച സി. മെര്‍ളിന്‍ എസ്.എച്ച്, പ്രഥമാധ്യാപകനായി ചുമതയേറ്റ സോണി തണ്ണിപ്പാറ, മാര്‍ മത്തായി കൊച്ചുപറമ്പില്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ജോണ്‍സണ്‍കൊച്ചുപറമ്പില്‍, ഇടവക ട്രസ്റ്റി സജി ജോസ് വടക്കേല്‍ എന്നിവരോടൊപ്പം ഇടവക അംഗങ്ങളും രക്ഷാകര്‍ത്താക്കളും വിദ്യാർഥികളും അടക്കം നിരവധിപേര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.