നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാളെ രാജിവെക്കും

നെടുങ്കണ്ടം: ഇടതുമുന്നണി ധാരണപ്രകാരം നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കേരള കോണ്‍ഗ്രസിലെ എം സിജോ നടക്കല്‍ വ്യാഴാഴ്ച രാജിസമര്‍പ്പിക്കും. തുടര്‍ന്ന് സി.പി.ഐക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനം. സി.പി.ഐയിലെ അജീഷ് മുതുകുന്നേല്‍ വൈസ് പ്രസിഡന്റാകാനാണ് സാധ്യത. ഇടതുമുന്നണി ധാരണപ്രകാരം ഡിസംബര്‍ 30ന് പ്രസിഡന്റ് സി.പി.എമ്മിലെ ശോഭനവിജയനും രാജിവെക്കും. തുടര്‍ന്ന് സി.പി.ഐക്കാണ് പ്രസിഡന്റ് സ്ഥാനം. 24 മാസം സി.പി.എമ്മിനും 20 മാസം സി.പി.ഐക്കും 16മാസം കേരള കോണ്‍ഗ്രസ് എമ്മിനുമായണ് ഭരണം വീതിച്ചുനല്‍കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.