നെടുങ്കണ്ടം: ബാലന്‍പിള്ളസിറ്റിയില്‍നിന്ന് ചന്ദനമരം മോഷണംപോയ സംഭവത്തില്‍ മോഷ്ടാക്കളെപ്പറ്റി സൂചന ലഭിച്ചു. രാമക്കല്‍മേട് ബാലപിള്ളസിറ്റിയില്‍ സ്വകാര്യ വ്യക്തിയുടെ ഏലക്കാട്ടില്‍നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തിലാണ് മോഷ്ടാക്കളെപ്പറ്റി വനംവകുപ്പിന് സൂചന ലഭിച്ചത്. ചന്ദന മരങ്ങള്‍ കടത്തിയ ജീപ്പിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. പല്ലാട്ട് രാഹുല്‍, സഹോദരി കാവുങ്കല്‍ രാഹിമോള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍നിന്നാണ് രണ്ടാഴ്ച മുമ്പ് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയത്. 15ഓളം മരങ്ങള്‍ മുറിക്കുകയും വലുപ്പമുള്ള അഞ്ച് മരങ്ങള്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്തു. ചെറുമരങ്ങള്‍ ചുവട്ടില്‍നിന്ന് വെട്ടിനശിപ്പിച്ചു. ചന്ദനം കടത്തുന്നതിനിടെ കൃഷിയിടത്തിലെ ഏലവും നശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാമക്കല്‍മേട്ടിലെ സ്വകാര്യ വ്യക്തിയുടെ ഉപയോഗശൂന്യമായ കിണറ്റില്‍ കുറെ ചന്ദനമര കഷണങ്ങള്‍ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.