നഗരത്തിന്​ വേണം കാവൽ

p2 lead സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷം * സി.സി ടി.വികള്‍ പ്രവര്‍ത്തനക്ഷമമല്ല തൊടുപുഴ: സാമൂഹികവിരുദ്ധ ശല്യംകൊണ്ട്​ പൊറുതിമുട്ടി തൊടുപുഴ നഗരം. കുറച്ചുനാളുകളായി മദ്യപന്മാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം വിവിധ ഇടങ്ങളിൽ രൂക്ഷമായിരിക്കുകയാണ്​. തൊടുപുഴ പ്രൈവറ്റ്​ ബസ്​ സ്റ്റാൻഡിന്​ സമീപം, ടൗൺഹാൾ എന്നിവിടങ്ങൾ​ കേന്ദ്രീകരിച്ചാണ്​ ശല്യം കൂടുതൽ. സന്ധ്യയായാൽ ഇവിടെ യാത്രക്കാർക്ക്​ ബസ്​ കാത്തുനിൽക്കാൻ​ പോലും ഭയമാണ്​. ഏറ്റവുമൊടുവിൽ തിങ്കളാഴ്​ച രാത്രി ടൗൺഹാളിലെ ബസ്​ സ്​റ്റോപ്പി​ലെത്തിയ ആളുകൾ കണ്ടത്​ മുറിവേറ്റുകിടക്കുന്ന മധ്യവയസ്കനെയായിരുന്നു. ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന്​ തൊടുപുഴയിൽനിന്ന്​ പൊലീസെത്തി ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്​ മരിച്ചു. ഉടുമ്പന്നൂർ സ്വദേശി അബ്​ദുസ്സലാമാണ്​ മരിച്ചത്​. ഇദ്ദേഹത്തിന്‍റെ ശരീരത്തിൽ മുറിവേറ്റ പാടുണ്ട്​. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന്​ പൊലീസ്​ പറഞ്ഞു. ടൗണ്‍ഹാള്‍ കെട്ടിടവും മുന്നിലെ വെയിറ്റിങ് ഷെഡും പിന്നിലെ പുഴയോരവും ഇവരുടെ വിഹാരകേന്ദ്രങ്ങളാണ്. കടകൾ അടക്കുന്നതോടെ പ്രദേശത്ത്​​ സാമൂഹികവിരുദ്ധർ തമ്പടിക്കും. നഗരത്തില്‍ ഒട്ടേറെയാളുകള്‍ വന്നുപോകുന്ന മേഖലയാണ് ടൗണ്‍ഹാളും പരിസരവും. ടൗണ്‍ഹാളിന്​ പിന്നില്‍ തൊടുപുഴയാറ്റിലെ കടവിനോടുചേര്‍ന്നുള്ള ഭാഗം രാവിലെ മുതല്‍ തന്നെ മദ്യപരുടെ താവളമാണ്. കഞ്ചാവും മറ്റ് ലഹരിവസ്തുക്കളുടെയും വിതരണവും നഗരം കേന്ദ്രീകരിച്ച്​ നടക്കുന്നുണ്ട്. ടൗണ്‍ഹാള്‍ ഷോപ്പിങ്​ കോംപ്ലക്സിലെ വ്യാപാരികള്‍ക്ക് ഉൾപ്പെടെ ഇവര്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പലതവണ പരാതി പറഞ്ഞിട്ടും പൊലീസിന്‍റെ ശ്രദ്ധ ഈ മേഖലയില്‍ കാര്യമായി പതിയുന്നില്ലെന്ന്​ പരാതിയുണ്ട്. പതിവായി ഇവിടെ മദ്യപിച്ചെത്തുന്ന സ്ത്രീ നഗരത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചെറുതല്ല. നിരവധി പേരെയാണ് ഇവർ ആക്രമിച്ച് പരിക്കേൽപിച്ചത്. ഉദ്​ഘാടനം നടന്ന്​ ദിവസങ്ങൾ പിന്നിടും മുന്നേ കെ.എസ്​.ആർ.ടി.സി ബസ്​ സ്റ്റാൻഡിന്‍റെ ശുചിമുറിയിൽ കയറി സാമൂഹിക വിരുദ്ധർ ഉപകരണങ്ങൾ നശിപ്പിച്ചിരുന്നു. കഞ്ചാവും ലഹരിയുമടക്കം ഉപയോഗിച്ചശേഷം കടകളുടെ മുന്നിൽ കിടന്നുറങ്ങുന്ന ഇവർ യാത്രക്കാർക്കും വ്യാപാരികൾക്കും സൃഷ്​ടിക്കുന്ന ദുരിതം ചില്ലറയല്ല. തെരുവുവിളക്കുകളുടെ അഭാവവും സി.സി ടി.വികള്‍ പ്രവര്‍ത്തന ക്ഷമമല്ലാത്തതുമാണ് നഗരത്തില്‍ സമൂഹികവിരുദ്ധ ശല്യത്തിനു പ്രധാന കാരണമാകുന്നത്. കൂടാതെ നഗരം കേന്ദ്രീകരിച്ച്​ ലഹരികടത്തും വ്യാപകമാണ്​. വിരലിലെണ്ണാവുന്ന കേസുകൾ മാത്രമാണ്​ പിടികൂടുന്നത്​. അടുത്തിടെ നിരവധി കേസുകൾ തൊടുപുഴയിൽനിന്ന്​ ഇത്തരത്തിൽ റി​പ്പോർട്ട്​ ചെയ്തിട്ടുണ്ട്​. പഴയ മോഷണം, പിടിച്ചുപറി കേസുകളിലെ പ്രതികളും രാത്രികാലങ്ങളിൽ നഗരം കേന്ദ്രീകരിച്ച്​ വാഹനങ്ങളിൽ കറങ്ങി നടക്കുന്നുണ്ടെന്നാണ്​ വിവരം. tdl blood തൊടുപുഴ ടൗൺഹാളിന്​ സമീപത്തെ വെയിറ്റിങ്​ ഷെഡിൽ തളം കെട്ടിനിന്ന രക്തം തൊടുപുഴയിൽനിന്നുള്ള അഗ്നിരക്ഷസേന എത്തി കഴുകി വൃത്തിയാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.