തൊടുപുഴ: ഡീൻ കുര്യാക്കോസ് എം.പി നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൗണ്ടേഷനും മൂന്നാർ ഫുട്ബാൾ ക്ലബും (മൂന്നാർ എഫ്.സി) സമ്മർ ഫുട്ബാൾ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു. മേയ് അഞ്ച് മുതൽ 31വരെ ഇടുക്കി പാർലമൻെറ് മണ്ഡലത്തിലെ കുട്ടമ്പുഴ, മൂന്നാർ, മറയൂർ, അടിമാലി, ഏലപ്പാറ, എൻ.ആർ സിറ്റി, കാൽവരിമൗണ്ട്, പാറത്തോട് എന്നീ കേന്ദ്രങ്ങളിൽ നാല് വയസ്സ് മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്കായി സൗജന്യമായാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ജഴ്സി സൗജന്യമായിരിക്കും. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 6.30 മുതൽ 8.30 വരെ നടക്കുന്ന ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ക്യാമ്പ് കോഓഡിനേറ്ററും മുൻ സന്തോഷ് ട്രോഫി താരവുമായ പി.എ. സലീംകുട്ടി അറിയിച്ചു. രജിസ്ട്രേഷന് താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. കുട്ടമ്പുഴ, യുവ ആർട്സ് സ്പോർട്സ് ക്ലബ്, കുട്ടമ്പുഴ ഗ്രൗണ്ട് ഫോൺ-9605571861,9745897962, 9446070312. മൂന്നാർ, മൂന്നാർ എഫ്.സി, പെരിയവരൈ എസ്റ്റേറ്റ് ഫാക്ടറി ഗ്രൗണ്ട്, മൂന്നാർ, ഫോൺ-8281585610, 9446079300, 9496184194. മറയൂർ, സർഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ജയമാതാ സ്കൂൾ ഗ്രൗണ്ട് ഫോൺ- 9447769635, 9496180113, 9497277806. എലപ്പാറ, ഇൻസ്പയർ കൾച്ചറൽ സൊസൈറ്റി, എലപ്പാറ പഞ്ചായത്ത് സ്കൂൾ ഗ്രൗണ്ട്, ഫോൺ-9656962404, 99611 54296, 94974 97796. പാറതോട്, പ്രിയദർശിനി സൊസൈറ്റി, പാറതോട് ആൻഡ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി ബീനമോൾ സ്റ്റേഡിയം പാറതോട് ഫോൺ-9947003146, 9747232350, 9947493062. അടിമാലി, മൂന്നാർ എഫ്.സി, എസ്.എൻ.ഡി.പി സ്കൂൾ ഗ്രൗണ്ട്, അടിമാലി, ഫോൺ: 9995166432, 9744309562, 6235480210. കാൽവരിമൗണ്ട്, യുവരശ്മി ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, കാൽവരിമൗണ്ട്, ഇടുക്കി, കാൽവരിമൗണ്ട് സ്കൂൾ ഗ്രൗണ്ട് ഫോൺ-9544780213, 9562669695, 9142134169. എൻ.ആർ സിറ്റി, എസ്.എൻ.വി എച്ച്.എസ്.എസ് എൻ.ആർ സിറ്റി, എസ്.എൻ.വി സ്കൂൾ ഗ്രൗണ്ട്, ഫോൺ-9747190002, 9495219177, 9447814208. TDL AXIDENT തൊടുപുഴ-പാലാ റൂട്ടിൽ നെല്ലാപാറയിലുണ്ടായ വാഹനാപകടം. അപകടത്തിൽ ആർക്കും പരിക്കില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.