ജില്ല മാസ്റ്റേഴ്സ് അത്​ലറ്റിക് മീറ്റ് അഞ്ചിന്​

കട്ടപ്പന: അത്​ലറ്റിക് അസോ. നടത്തുന്ന ഒന്നാമത് മാസ്റ്റേഴ്സ് അത്​ലറ്റിക്​ മീറ്റ് വ്യാഴാഴ്ച രാവിലെ ഒമ്പത്​ മുതൽ ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജില്ല അത്​ലറ്റിക്​ അസോ. സെക്രട്ടറിയുടെ വാട്സ്​ആപ് നമ്പറിൽ(9495909644)പേര്, വിലാസം, ജനന തീയതി, മത്സരയിനം, വയസ്സ്​​, ഗ്രൂപ് എന്നിവ രേഖപ്പെടുത്തി മെസേജ് ചെയ്യണം. ഒരിനത്തിൽ മൂന്നുപേരെങ്കിലും മത്സരിക്കാനില്ലെങ്കിൽ അത് സെലക്​ഷൻ ട്രയലായി നടത്തും. മേയ് 16,17 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന ഒന്നാമത് സംസ്ഥാന മാസ്റ്റേഴ്സ് അത്​ലറ്റിക്​ മീറ്റിൽ പങ്കെടുക്കേണ്ട ജില്ല ടീമിനെ ഈ മത്സരത്തിൽനിന്ന്​ തെരഞ്ഞെടുക്കുമെന്ന് ജില്ല അത്​ലറ്റിക്​ അസോ. സെക്രട്ടറി ജിറ്റോ മാത്യു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.