ജലനടത്തം സംഘടിപ്പിച്ചു

കട്ടപ്പന: തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. പഞ്ചായത്തിന് കീഴിലെ ജലസ്രോതസ്സുകൾ ശുചീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉദ്ഘാടനത്തിന്റെ ഭാഗമായി കാഞ്ചിയാർ സുമതി കടയിൽനിന്ന്​ ജോണി കട പാലം വരെ ജലനടത്തം പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ പ്രദേശത്തുനിന്ന്​ വെള്ളം ശേഖരിച്ച്​ പരിശോധനകൾ നടത്തും. ഒപ്പം ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സാലി ജോളി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോയി എവറസ്റ്റ്​, ഷാജി വേലംപറമ്പിൽ, രാമ മനോഹരൻ, തങ്കമണി സുരേന്ദ്രൻ, ബിന്ദു മധുക്കുട്ടൻ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: ജലനടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.