പീരുമേട്: വില്ലേജിലെ റീസർവേയിലുണ്ടായ പിഴവുകൾ സമയബന്ധിതമായി പരിഹരിക്കണമെന്ന് സ്ഥലം ഉടമകൾ ആവശ്യപ്പെട്ടു. 2020ൽ നടത്തിയ റീസർവേ നടപടിയാണ് സ്ഥലം ഉടമകൾക്ക് വിനയായത്. 2400ലേറെ ഉടമകളാണ് നടപടിയിൽ ബുദ്ധിമുട്ടുന്നത്. 1688 പട്ടയങ്ങളുടെ സർവേ നമ്പറുകൾ മാറിയാണ് രേഖപ്പെടുത്തിയതെന്ന് റീസർവേയിൽ പറയുന്നു. ഇതോടൊപ്പം പട്ടയ ഉടമകളുടെ സ്ഥലങ്ങൾ സർക്കാർ തരിശും പുറമ്പോക്കുമായി മാറി. 1967ൽ പട്ടയം നൽകിയ സ്ഥലങ്ങളിൽ വീടുവെച്ചും കൃഷി ചെയ്തും താമസിക്കുന്നവരുടെ സ്ഥലങ്ങളാണ് സർക്കാർ തരിശും പുറമ്പോക്കുമായത്. 1947ന് മുമ്പുള്ള റവന്യൂ രേഖകളിലെ സ്ഥലങ്ങൾ അതേ രീതിയിൽ കണ്ടെത്തിയാണ് റീസർവേ നടത്തിയത്. സ്വാതന്ത്യം ലഭിച്ച ശേഷം കുടിയേറ്റം ഉണ്ടാകുകയും സർക്കാർ ഭൂമിയിൽ കൃഷി ചെയ്യുകയും ഇവക്ക് റവന്യൂ വകുപ്പ് പട്ടയം നൽകുകയും ചെയ്തിരുന്നു. ഈ സ്ഥലങ്ങളാണ് ഇപ്പോൾ സർക്കാർ തരിശും പുറമ്പോക്കുമാണെന്ന് റീസർവേയിൽ പറയുന്നത്. റീസർവേ നടപടിയിലെ അപാകത പരിഹരിക്കണമെന്ന് പീരുമേട് ഗ്രാമപഞ്ചായത്തും പ്രമേയം പാസാക്കിയിരുന്നു. അപാകതകൾ പരിഹരിക്കുന്ന നടപടികൾ വൈകിപ്പിക്കാതെ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നാണ് സ്ഥലം ഉടമകളുടെ ആവശ്യം. അപാകതകൾ പരിഹരിക്കാതെ റീസർവേ റിപ്പോർട്ട് നടപ്പാക്കിയാൽ സ്ഥലം ഉടമകൾക്ക് കൈവശമുള്ള പട്ടയഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്. ഇതോടൊപ്പം സ്ഥലവിൽപനയും തടസ്സപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.