കുടിവെള്ള പദ്ധതിയെ 'അഴി'ക്കുള്ളിലാക്കി ജയിൽ വകുപ്പ്

മുട്ടം: തടവുപുള്ളികളെ ഇരുമ്പഴിക്കുള്ളിൽ അടക്കുന്ന ജയിൽ വകുപ്പ് കുടിവെള്ള പദ്ധതിയെയും തടവിലാക്കി. മുട്ടം ജില്ല ജയിലിലേക്ക് വെള്ളം എത്തിക്കുന്ന മാത്തപ്പാറയിലെ പമ്പ് ഹൗസാണ് അഴിക്കുള്ളിലാക്കിയിരിക്കുന്നത്. അഴികൾ സാമൂഹികവിരുദ്ധർ അകത്തേക്ക് കടക്കാതിരിക്കാൻ വേണ്ടിയാണെന്ന്​ മാത്രം. പമ്പ് ഹൗസ് കെട്ടിടത്തെ ചുറ്റിപ്പറ്റി സാമൂഹികവിരുദ്ധ ശല്യം രൂക്ഷമായതോടെയാണ് കമ്പിവേലി കെട്ടി അടച്ചത് എന്ന് ജയിൽ വകുപ്പ് പറയുന്നു. ഒന്നരദിവസം ഇടവിട്ട് വൈകുന്നേരങ്ങളിൽ മാത്രമാണ് പമ്പിങ് നടക്കുന്നത്. മറ്റുള്ള സമയങ്ങളിൽ പമ്പ് ഹൗസിൽ ജീവനക്കാർ ഉണ്ടാകില്ല. ഈ സമയങ്ങളിലാണ് സാമൂഹികവിരുദ്ധർ തമ്പടിക്കുന്നത്. ഇതാണ് കമ്പിവേലി കെട്ടി താഴിട്ട് പൂട്ടാൻ കാരണം. ജില്ല ജയിലിലെ 250ലധികം വരുന്ന തടവുപുള്ളികൾക്കും ഉദ്യോഗസ്ഥർക്കും കുടിവെള്ളം എത്തിക്കുന്നത് ഈ പമ്പ് ഹൗസിൽനിന്നാണ്. tdl mltm മാത്തപ്പാറയിലെ ജയിൽ വകുപ്പിന്‍റെ അഴികെട്ടി അടച്ച പമ്പ് ഹൗസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.