യു.ഡി.എഫ്​ നേതൃയോഗം ഇന്ന്​

തൊടുപുഴ: 16ന് ഇടുക്കി ജില്ലയിൽ പര്യടനം നടത്തുന്ന മോൻസ്​ ജോസഫ് എം.എൽ.എ നയിക്കുന്ന യു.ഡി.എഫ് പ്രചാരണജാഥയുടെ മുന്നൊരുക്കങ്ങൾക്കായി യു.ഡി.എഫ് ദേവികുളം നിയോജകമണ്ഡലം നേതൃയോഗം നാലിന്​ ഉച്ചക്ക്​ രണ്ടിന്​ അടിമാലി കോൺഗ്രസ്​ ഹൗസിൽ നടക്കുമെന്ന്​ യു.ഡി.എഫ് ജില്ല കൺവീനർ ​പ്രഫ. എം.ജെ. ജേക്കബ്​ അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍: സര്‍ക്കാര്‍ മാപ്പ് പറയണം -എൻ.ജി.ഒ സംഘ് തൊടുപുഴ: സിവില്‍ സര്‍വിസ് മേഖലയില്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതില്‍ നിയമതടസ്സമില്ലെന്ന പുനഃപരിശോധന സമിതിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോട് മാപ്പ് പറയണമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന ജോ. സെക്രട്ടറി കെ. രാധാകൃഷ്ണപിള്ള. എൻ.ജി.ഒ സംഘ്​ ജില്ല സമ്മേളനം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ വി.കെ. സാജന്‍ അധ്യക്ഷതവഹിച്ചു. ബി.എം.എസ് ജില്ല ജോ. സെക്രട്ടറി എ.പി. സഞ്ചു മുഖ്യപ്രഭാഷണം നടത്തി. എന്‍. അനില്‍ ബാബു, പ്രേം കിഷോര്‍, സന്തോഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.ബി. പ്രവീണ്‍( പ്രസി) എ. സന്തോഷ് ബാബു, എന്‍.എസ്. ബിജുമോന്‍, കെ.എന്‍. സനല്‍കുമാര്‍, പി.ആര്‍. മധുസൂദനന്‍(വൈസ് പ്രസി) പി.ടി. ബാലുരാജ്(സെക്ര) സജീഷ് പി.ചന്ദ്രന്‍, കെ.കെ. ഹരികുമാര്‍, അജിത് കൃഷ്ണന്‍, കെ.എന്‍. എക്‌സിന്‍ കുമാര്‍(ജോ. സെക്ര) ഇനിറ്റ് അയ്യപ്പന്‍(ട്രഷ) TDL NGOSUNG എൻ.ജി.ഒ സംഘ്​ ജില്ല സമ്മേളനം സംസ്ഥാന ജോയന്‍റ്​ സെക്രട്ടറി കെ. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.