കാർഷിക മേഖലയുടെ വളർച്ചക്ക്​​ റോഡ്​ വികസനം അനിവാര്യം -മന്ത്രി

ഇടുക്കി: കാർഷിക മേഖലയുടെ വളർച്ചക്ക്​​ റോഡ്​ വികസനം അനിവാര്യമാണെന്ന്​ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേവികുളം നിയോജകമണ്ഡലത്തിൽ നിർമാണം ആരംഭിക്കുന്നതും പൂർത്തിയായതുമായ റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ബി.എം ആൻഡ്​​ ബി.സി നിലവാരത്തിലാണ് ഇപ്പോൾ റോഡുകളുടെ നിർമാണം. അതിലൂടെ വലിയ വികസനമാണ് ഉണ്ടാകാൻ പോകുന്നത്. നല്ല റോഡുകൾ വരുന്നതിലൂടെ കാർഷിക, വിനോദസഞ്ചാര മേഖലകൾക്ക്​ ഉണർവുണ്ടാകും. മലയോര പാത ഈ സർക്കാറി‍ൻെറ സ്വപ്നപദ്ധതിയാണ്. ആദിവാസി മേഖലയായ കുറത്തിക്കുടിയിലേക്കുള്ള റോഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഗൗരവകരമായി കാണും. ഓരോ റോഡി‍ൻെറയും പരിപാലന കാലാവധി എത്രയെന്ന് പരസ്യപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്​. ജനങ്ങൾ റോഡി‍ൻെറ കാഴ്ച്ക്കാരല്ല, കാവൽക്കാരാകണം. നന്നായി നിർമാണ ജോലി പൂർത്തീകരിക്കുന്ന കരാറുകാർക്ക് പ്രത്യേക ബോണസ് നൽകും. സർക്കാർ നയത്തിന്​ പുറംതിരിഞ്ഞുനിൽക്കുന്ന ജീവനക്കാർ തൽസ്ഥാനത്ത് ഉണ്ടാകില്ലെന്നും മന്ത്രി ഓർമിപ്പിച്ചു. അഡ്വ. എ. രാജ എം.എൽ.എ അധ്യക്ഷതവഹിച്ചു. പൊതുമരാമത്ത് വകുപ്പ് മധ്യമേഖല സൂപ്രണ്ടിങ്​ എൻജിനീയർ കെ.ടി. ബിന്ദു, പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വി.ജി. പ്രതീഷ്കുമാർ, മാങ്കുളം പഞ്ചായത്ത് പ്രസിഡന്‍റ്​ വിനീത സജീവൻ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം TDL Road: ദേവികുളം മണ്ഡലത്തിൽ നിർമാണം ആരംഭിക്കുന്നതും പൂർത്തിയായതുമായ റോഡുകളുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു box ഉടുമ്പൻചോലയിൽ അഞ്ച്​ പദ്ധതികൾ നെടുങ്കണ്ടം: പൊതുമരാമത്ത് വകുപ്പ് ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ അഞ്ച്​ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ഇടുക്കിയിൽ ഇനിയും വികസന പ്രവർത്തനങ്ങൾ ധാരാളമായി കൊണ്ടുവരേണ്ടതുണ്ടെന്നും അതിനായുള്ള ഇടപെടൽ ഉണ്ടാകുമെന്നും പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റോഡിന് ഉയർന്ന ഗുണനിലവാരമുണ്ടാകേണ്ട ജില്ലയാണ് ഇടുക്കി. നിർമിക്കുന്ന റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള കഠിനശ്രമമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. രാജാക്കാട്- മൈലാടുംപാറ റോഡിലെ പുനരുദ്ധാരണ പ്രവൃത്തി, കൈലാസപ്പാറ- മാവടി വിളക്ക്- കൈലാസം- മുള്ളരിക്കുടി റോഡിലെ പുനരുദ്ധാരണ പ്രവൃത്തി, ബാലഗ്രാം- പുളിയന്മല റോഡിലെ പുനരുദ്ധാരണ പ്രവൃത്തികൾ, രാജാക്കാട് - ചാക്കുളത്തിമേട് റോഡിലെ പുനരുദ്ധാരണ പ്രവൃത്തികൾ, പൂപ്പാറ- കുംമ്പപ്പാറ റോഡിലെ പുനരുദ്ധാരണ പ്രവൃത്തികൾ എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. എം.എം. മണി എം.എൽ.എ അധ്യക്ഷതവഹിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗം ആലുവ സൂപ്രണ്ടിങ്​ എൻജിനീയർ കെ.ടി. ബിന്ദു, ഇടുക്കി എക്സിക്യൂട്ടിവ് എൻജിനീയർ സി.കെ. പ്രസാദ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ടി. കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.