ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പീരുമേട്: ദേശീയപാത 183ൽ പീരുമേട് അതിഥി മന്ദിരത്തിന് സമീപം ​ബസും ബൈക്കും കൂട്ടിയിടിച്ച്​ യുവാവിന്​ പരിക്കേറ്റു. ബൈക്കിൽ ബസിന്‍റെ പിൻഭാഗം തട്ടിയാണ് അപകടം. പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ പാമ്പനാർ ഗ്ലെൻ മേരി സ്വദേശി ജഗനെ (42) പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച് രാത്രി ഏഴിനാണ്​ അപകടം. കുമളിക്കുപോയ ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ ബസിന്‍റെ പിൻവശം ബൈക്കിൽ തട്ടിയാണ് അപകടമുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.