മുഖ്യമന്ത്രിക്ക് കത്തുകളയച്ച്​ കെ.എസ്.ആർ.ടി.സി പെൻഷൻകാർ

തൊടുപുഴ: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ തൊടുപുഴ യൂനിറ്റ് കമ്മിറ്റി നേതൃത്വത്തിൽ അവകാശ സംരക്ഷണത്തിന്​ മുഖ്യമന്ത്രിക്ക് കത്തുകളയച്ചു. പെൻഷൻ സർക്കാർ ഏറ്റെടുത്ത് വിതരണം ചെയ്യുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക, ക്ഷാമാശ്വാസ കുടിശ്ശികയും ഉത്സവബത്ത കുടിശ്ശികയും നൽകുക, പെൻഷൻ നിശ്ചിതദിവസം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി ശനിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ പരിപാടിയുടെ ഭാഗമായാണ് തൊടുപുഴയിലും പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രിക്കെഴുതിയ 321 കത്തിലുമായി കെ.എസ്.ആർ.ടി.സിക്ക് മുന്നിൽനിന്ന്​ പ്രകടനമായി പ്രവർത്തകർ തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫിസിലെത്തി പോസ്റ്റ് മാസ്റ്റർക്ക് കത്തുകൾ കൈമാറി. സംസ്ഥാന ഓർഗനൈസിങ്​ സെക്രട്ടറി ജോസഫ് ഓടക്കാലി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ ടി.പി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.ജി. പത്മനാഭൻ, എസ്.എൻ. മേനോൻ, കെ.പി. അബ്ദുൽ അസീസ്, സി.ജെ. ദേവസ്യ എന്നിവർ സംസാരിച്ചു. ചിത്രം - ​TDL KSRTC കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ തൊടുപുഴ യൂനിറ്റ് നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക്​ അയക്കുന്നതിന്​ 321 കത്ത്​ തൊടുപുഴ പോസ്റ്റ് മാസ്റ്റർക്ക് കൈമാറുന്നു തൊഴിലാളികൾക്ക് സൗജന്യ പരിശോധന ഇന്ന് കട്ടപ്പന: ലോകതൊഴിലാളി ദിനത്തോടനുബന്ധിച്ച് സഹകരണ ആശുപത്രിയിൽ ഞായറാഴ്ച സൗജന്യ ആരോഗ്യ പരിശോധന നടക്കും. രാവിലെ ഒമ്പതുമുതൽ ഒന്നുവരെ കട്ടപ്പന, തങ്കമണി സഹകരണ ആശുപത്രികളിലാണ് പരിശോധന. രക്തസമ്മർദം, ഷുഗർ, കൊളസ്​​ട്രോൾ, അസ്ഥിരോഗ നിർണയം എന്നിവയും ഉണ്ടായിരിക്കും. പ്രാഥമിക മരുന്നുകളും വിതരണം ചെയ്യുമെന്ന്​ ഹോസ്​പിറ്റൽ അഡ്മിനിസ്ട്രേർ സജി തടത്തിൽ, സെക്രട്ടറി ആൽബിൻ ഫ്രാൻസീസ്​ എന്നിവർ അറിയിച്ചു. കട്ടപ്പനയിലെ ആരോഗ്യ പരിശോധന ക്യാമ്പ് മുനിസിപ്പൽ ചെയർപേഴ്സൻ ബീന ജോബി ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ്​ കെ.ആർ. സോദരൻ അധ്യക്ഷത വഹിക്കും. തങ്കമണിയിൽ ആശുപത്രി വൈസ്​ പ്രസിഡന്‍റ്​ കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.