അടിമാലി: നിർമാണം തുടങ്ങി മൂന്നുവർഷം കഴിഞ്ഞിട്ടും എൽക്കുന്ന്-എല്ലക്കൽ റോഡ് പണി പൂർത്തിയായില്ല. 2019ൽ സെൻട്രൽ റോഡ് ഫണ്ടിൽനിന്ന് 10 കോടി രൂപ അനുവദിച്ച് നിർമാണം തുടങ്ങിയതാണ്. ഏഴു കി.മീ. ദൂരമുള്ള റോഡിന്റെ നിലമൊരുക്കൽ ജോലി 2019ൽതന്നെ തീർന്നു. രണ്ടുവർഷം പണി നടക്കാതെ വന്ന സാഹചര്യത്തിൽ ജനപ്രതിനിധികൾ ഇടപെട്ടതിനെത്തുടർന്ന് കഴിഞ്ഞ നവംബറിൽ സോളിങ് പണി പൂർത്തിയാക്കിയ ശേഷം ടാറിങ് നടത്താതെ കരാറുകാരൻ സ്ഥലം വിട്ടു. പിന്നെ ഈ വഴിക്ക് എത്തിനോക്കിയിട്ടില്ല. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സോളിങ് ഇളകി ഒലിച്ചുപോയി. മെറ്റൽ നിരന്നുകിടക്കുന്നതിനാൽ കാൽനടയും ബൈക്ക് യാത്രയും ഏറെ ദുരിതത്തിലാണ്. ദേശീയപാത അധികൃതരാവട്ടെ കരാറുകാരനെതിരെ നടപടി എടുക്കാൻ തയാറാവുന്നില്ല. 2019ൽ ഇതേ പദ്ധതിയിൽപെടുത്തി പണി തുടങ്ങിയ കല്ലാർകുട്ടി-വെള്ളത്തൂവൽ, മുതുവാൻകുടി-വെള്ളത്തൂവൽ, ആനച്ചാൽ-ഈട്ടിസിറ്റി-മുതുവാൻകുടി റോഡുകളുടെ നിർമാണം കഴിഞ്ഞ വർഷംതന്നെ പൂർത്തീകരിച്ചിരുന്നു. എൽക്കുന്ന്-എല്ലക്കൽ റോഡ് പണി മഴക്കാലം തുടങ്ങുംമുമ്പേ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് ഭീമഹരജി നൽകി പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.