മന്ത്രിസഭ വാര്‍ഷികം: കലാപരിപാടി ക്ഷണിക്കുന്നു

ചെറുതോണി: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന് കലാമൂല്യവും വൈവിധ്യവുമുള്ള പ്രാദേശിക കലാപരിപാടികള്‍ ക്ഷണിക്കുന്നു. മേയ് ഒമ്പത് മുതല്‍ 15വരെ വാഴത്തോപ്പ് ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് എന്‍റെ കേരളം പരിപാടി. ഓരോ ദിവസവും വൈകീട്ട് അഞ്ച്​ മുതല്‍ 7.30വരെ ശ്രദ്ധേയമായ പ്രാദേശിക കലാപരിപാടികള്‍ക്ക് അവസരം നല്‍കും. കലാ-കായിക പ്രദര്‍ശനങ്ങള്‍ക്കും അനുമതിയുണ്ടാകും. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സജി തടത്തിൽ, ചെയര്‍മാന്‍, കള്‍ച്ചറല്‍ കമ്മിറ്റി, സ്വാഗതസംഘം ഓഫിസ് ,ചെറുതോണി എന്ന വിലാസത്തിലോ 9447331107 എന്ന വാട്​സാപ് നമ്പറിലോ ബന്ധപ്പെടണം. വികസന സെമിനാർ ഇടുക്കി: കേരള പ്രിന്‍റേഴ്സ്​ അസോ. ജില്ല കമ്മിറ്റി നേതൃത്വത്തിൽ വാഗമൺ ബെത്​ലഹേം റെസിഡൻസിയിൽ ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പും വ്യവസായ വികസന സെമിനാറും സംഘടിപ്പിച്ചു. മനോജ് ടി.ബെഞ്ചമിനും പീരുമേട് വ്യവസായ ഓഫിസർ കെ.എ. രഘുനാഥും നേതൃത്വം നൽകി. ജില്ല പ്രസിഡന്‍റ്​ മധു തങ്കശ്ശേരി അധ്യക്ഷതവഹിച്ചു. അസോ. സംസ്ഥാന രക്ഷാധികാരി പാറത്തോട് ആന്‍റണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.കെ. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ദിലീപ് ലാൽ, പോൾസൺ ജെമിനി, സൽജിൻ തോമസ്, വി.ബി. അനിൽ തുടങ്ങിയവർ നേതൃത്വം നൽകി. മെഡിക്കൽ ക്യാമ്പ്​ തൊടുപുഴ: മുതലക്കോടം ലയൺസ്‌ ക്ലബും അമൃത മെഡിക്കൽ കോളജും സംയുക്തമായി ഡയബറ്റിക് രോഗികൾക്ക് രോഗനിർണയവും ചികിത്സയും നടത്തി. തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്​ഘാടനം ചെയ്തു. ഷിബു അലക്സ് അധ്യക്ഷതവഹിച്ചു. ടോം ജോസ്, റോയ് ലുക്ക്, റോഷൻ സർഗം, ജോസ് മംഗലി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.