യൂത്ത്ഫ്രണ്ട് (എം) പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തും

ചെറുതോണി: ഏലം കര്‍ഷകരെ ആത്മഹത്യയില്‍നിന്ന്​ രക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തര ഇടപെടല്‍ നടത്തണമെന്ന്​ ആവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട് (എം) ജില്ല കമ്മിറ്റി നേതൃത്വത്തില്‍ മേയ് രണ്ടിന്​ പാര്‍ലമെന്‍റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ജില്ല പ്രസിഡന്‍റ് ഷിജോ തടത്തില്‍ അറിയിച്ചു. ഏലത്തിന് താങ്ങുവില പ്രഖ്യാപിക്കുക, വളം സബ്സിഡി പുനഃസ്ഥാപിക്കുക, കൃഷിഭൂമിയെ വന്യമൃഗങ്ങളില്‍നിന്ന്​ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരത്തിന്‍റെ ഉദ്ഘാടനം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി നിര്‍വഹിക്കും. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ 50 യൂത്ത്ഫ്രണ്ട് പ്രവര്‍ത്തകർ സമരത്തില്‍ പങ്കെടുക്കുന്നതിന്​ ഡല്‍ഹിക്ക്​ തിരിച്ചു. ഫൺ മാരത്തൺ​ തൊടുപുഴയിൽ തൊടുപുഴ: ഒന്നാമത് കേരള ഗെയിംസിനും മേയ് ഒന്നിന്​ തിരുവനന്തപുരത്ത്​ നടത്തുന്ന കേരള മാരത്തണിനും അഭിവാദ്യമർപ്പിച്ച്​ ഒളിമ്പിക് അസോസിയേഷൻ ആഭിമുഖ്യത്തിൽ 'ഫൺ മാരത്തൺ' നടത്തുന്നു. തൊടുപുഴ ഗാന്ധി സ്ക്വയറിൽനിന്ന്​ ആരംഭിച്ച് പുളിമൂട്ടിൽ പ്ലാസയിൽ സമാപിക്കുന്ന വിധത്തിലാണ് ഫൺ മാരത്തൺ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒമ്പതിന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാന-ദേശീയ കായികതാരങ്ങൾ, വിവിധ കായിക സംഘടനകളിൽനിന്നുള്ള കായികതാരങ്ങൾ എന്നിവർക്കുപുറമെ വെങ്ങല്ലൂർ സോക്കർ ക്ലബ്, കരിമണ്ണൂർ ഷിറ്റോ റിയു കരാട്ടേ ക്ലബ് എന്നീ കായികപരിശീലന കേന്ദ്രങ്ങളിൽനിന്നുള്ള വിദ്യാർഥികളും ഫൺ മാരത്തണിൽ പങ്കെടുക്കുമെന്ന് ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ അറിയിച്ചു. മേയ്ദിന നീന്തല്‍ മത്സരം തൊടുപുഴ: ജില്ല അക്വാട്ടിക് അസോസിയേഷൻ ആഭിമുഖ്യത്തില്‍ മേയ് ഒന്നിന് രാവിലെ 11 മുതല്‍ വണ്ടമറ്റം അക്വാട്ടിക് സെന്‍ററിൽ നീന്തൽ മത്സരം നടക്കും. മത്സരത്തില്‍ വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ പ്രത്യേകമായിരിക്കും മത്സരങ്ങള്‍. പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ പ്രായം തെളിയിക്കുന്ന രേഖകളുമായി മത്സരദിവസം രാവിലെ 10ന് വണ്ടമറ്റം അക്വാട്ടിക് സെന്‍ററില്‍ എത്തണം. ഫോണ്‍: 9447223674.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.