കാഞ്ഞാർ: ദക്ഷിണകേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡിന്‍റെ പ്ലസ് ടു പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാംറാങ്ക് നേടിയ കാഞ്ഞാർ ഹിദായത്തുൽ ഇസ്ലാം മദ്റസ വിദ്യാർഥിനി ആയിഷ അബ്ദുൽ അസീസിനെ കാഞ്ഞാർ ഐഡിയൽ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്‍റ് ഷാജഹാൻ നദ്‌വി ഉപഹാരം കൈമാറി. ട്രസ്റ്റ് ചെയർമാൻ പി.പി. കാസിംമൗലവി അധ്യക്ഷതവഹിച്ചു. മാധ്യമം സർക്കുലേഷൻ മാനേജർ വി.എസ്. കബീർ അനുമോദന പ്രസംഗം നടത്തി. ബഷീർ ഫാറൂഖി, ഡോ. ഹസൻ എന്നിവർ സംസാരിച്ചു. ഖുർആൻ സ്റ്റഡി സെന്‍റർ റമദാനിൽ നടത്തിയ ഖുർആൻ പരീക്ഷയിൽ കാഞ്ഞാർ സെന്‍ററിൽ ഉന്നത വിജയം നേടിയ സുഹ്‌റ കാസിം, റംല നിസാർ, നസീമ സാലി എന്നിവരെ മൊമന്‍റോ നൽകി ആദരിച്ചു. ഫോട്ടോ - TDL AYSHA ദക്ഷിണ വിദ്യാഭ്യാസ ബോർഡിന്‍റെ പ്ലസ് ടു പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ആയിഷ അബ്ദുൽ അസീസിന് ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്‍റ് ഷാജഹാൻ നദ്‌വി ഉപഹാരം നൽകുന്നു ബോധവത്കരണ ക്ലാസ് ചെറുതോണി: നഗരംപാറ ഫോറസ്റ്റ് സ്റ്റേഷൻ ആഭിമുഖ്യത്തിൽ വനാശ്രിത ആദിവാസി വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികളിൽനിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് ബോധവത്കരണ ക്ലാസ് നടത്തി. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജേശ്വരി രാജൻ ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പനും വാർഡ് മെംബറുമായ സുകുമാരൻ അധ്യക്ഷതവഹിച്ചു. യോഗത്തിൽ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജി.ജി. സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.കെ. ഷെമിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് ക്ലാസെടുത്തു. യോഗത്തിൽ നൂറോളം ഉദ്യോഗാർഥികൾ പങ്കെടുത്തു. പഞ്ചായത്ത് മെംബർമാരായ ജോർജ്, ഐസക്, പ്രദീപ്, ടിൻസി, ലിൻസി, എഫ്.ആർ.സി ചെയർമാൻ കൃഷ്ണകുമാർ, ട്രൈബൽ ഡിപ്പാർട്മെന്‍റ് സോഷ്യൽ വർക്കർ ചന്ദ്രൻ, ട്രൈബൽ പ്രമോട്ടർ ജോൺസൺ എന്നിവർ പങ്കെടുത്തു. അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 8547601475 ഈ നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.