പുറ്റടി സംഭവം: ശ്രീധന്യയുടെ മൃതദേഹം സംസ്കരിച്ചു

കട്ടപ്പന: ഗൃഹനാഥൻ ഭാര്യയെ തീവെച്ച് കൊന്ന്​ ജീവനൊടുക്കിയ സംഭവത്തിൽ പൊള്ളലേറ്റ്​ ചികിത്സയിലിരിക്കെ മരിച്ച മകൾ ശ്രീധന്യയുടെ മൃതദേഹം സംസ്കരിച്ചു. പുറ്റടി ഹോളി ക്രോസ് കോളജിന് സമീപം താമസിക്കുന്ന ഇലവനാതൊടികയിൽ രവീന്ദ്രൻ ഭാര്യ ഉഷയെ കൊലപ്പെടുത്തിയശേഷം പെട്രോൾ ഒഴിച്ച്​ തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. ദമ്പതികൾ തൽക്ഷണം മരിച്ചു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ശ്രീധന്യ വ്യാഴാഴ്ച വൈകീട്ടാണ് മരിച്ചത്. മാതാപിതാക്കളുടെ സംസ്കാര സ്ഥലത്തിനടുത്താണ് ശ്രീധന്യയുടെയും മൃതദേഹം സംസ്കരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.