ലക്ഷ്യം എല്ലാവീട്ടിലും കുടിവെള്ളം -മന്ത്രി റോഷി

P/2 lead മുഖ്യപരിഗണന ജലസംരക്ഷണ പദ്ധതികൾക്ക്​ നെടുങ്കണ്ടം: ജലജീവന്‍ പദ്ധതിയുടെ ഭാഗമായി 2024ഓടെ ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീട്ടിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുകയാണ്​ ലക്ഷ്യമെന്ന്​ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. 2026ഓടെ നഗരപ്രദേശങ്ങളിലെ എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ പൂര്‍ത്തിയാക്കിയ ചെറുകിട കുടിവെള്ള പദ്ധതികളുടെയും ഭൂജലസംപോഷണ പദ്ധതികളുടെയും പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മാത്രം ജലവിഭവ വകുപ്പ് 309 കോടിയുടെ പദ്ധതിക്ക്​ ഭരണാനുമതി നല്‍കി. നമ്മുടെ സംസ്ഥാനം ജലസമൃദ്ധമാണെങ്കിലും ഓരോ വര്‍ഷവും ശുദ്ധജലതോത് കുറഞ്ഞുവരുകയാണ്. ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ജലസംരക്ഷണത്തിന്​ പ്രാധാന്യം നല്‍കിയുമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. കിണര്‍ റീച്ചാര്‍ജിങ്​, മഴവെള്ള സംഭരണി, പുഴ വീണ്ടെടുക്കല്‍ തുടങ്ങി ജലസംരക്ഷണ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ പരിഗണന നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. എം.എം. മണി എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ് മുഖ്യപ്രഭാഷണം നടത്തി. കലക്ടര്‍ ഷീബ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. സര്‍വിസില്‍നിന്ന് വിരമിക്കുന്ന ഭൂജലവകുപ്പ് ഡയറക്ടര്‍ ആന്‍സി ജോസഫിനെ മന്ത്രി ആദരിച്ചു. 23 ചെറുകിട കുടിവെള്ള പദ്ധതികളും 10 ഭൂജല സംപോഷണ പദ്ധതികളും ഉള്‍പ്പെടെ 33 പദ്ധതികളാണ് ഒരുകോടിയോളം ചെലവിൽ ജില്ലയില്‍ പൂര്‍ത്തീകരിച്ചത്. ജില്ല പഞ്ചായത്ത്​ അംഗം വി.എന്‍. മോഹനന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ടി. കുഞ്ഞ്, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ശോഭന വിജയന്‍ തുടങ്ങിയവർ പ​​ങ്കെടുത്തു. ചിത്രം: TDL Roshi ചെറുകിട കുടിവെള്ള പദ്ധതികളുടെയും ഭൂജല സംപോഷണ പദ്ധതികളുടെയും പൂര്‍ത്തീകരണ പ്രഖ്യാപനവും ജില്ലതല ഉദ്ഘാടനവും നെടുങ്കണ്ടത്ത് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുന്നു മൂന്നാർ പുഷ്പമേളക്ക്​ ഒരുക്കമായി മൂന്നാർ: മേയ് ഒന്ന്​ മുതല്‍ 10വരെ മൂന്നാര്‍ ഗവ. ബൊട്ടാണിക്കല്‍ ഗാര്‍ഡനിൽ സംഘടിപ്പിക്കുന്ന മൂന്നാർ പുഷ്പമേളക്ക്​ ഒരുക്കം പൂർത്തിയായി. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്‍റെയും ജില്ല ഭരണകൂടത്തിന്‍റെയും തൃതല പഞ്ചായത്തുകളുടെയും ഹോട്ടല്‍ സംഘടനകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ്​ മേള സംഘടിപ്പിക്കുന്നത്​. മേയ് ഒന്നിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. മൂന്നാറിലെ തനത് പൂക്കള്‍ക്കൊപ്പം വിദേശയിനം പൂക്കളും മേളക്കായി ഒരുക്കിയിട്ടുണ്ട്. വിവിധ നിറത്തിലുള്ള 3000 റോസാ ചെടികളും 2000 ഡാലിയകളും വിവിധ വര്‍ണങ്ങളിലുള്ള തുലിപ്സ് പൂക്കള്‍, ഒലിവ്, മാക്നോലിയ, കമീലിയ, സൈക്കിസ് ന്യൂഡ, ഫൈലാന്‍ഡസ്, പെട്രോക്രോട്ടോണ്‍സ്, യൂക്കാ സില്‍വര്‍, എക്കാ ബില്‍ബം ഇനങ്ങളില്‍പ്പെട്ട മരങ്ങള്‍ എന്നിവയും മേളയിലുണ്ടാകും. പുഷ്പമേളയോടൊപ്പം ഭക്ഷ്യമേള, സെല്‍ഫി പോയന്‍റ്​, കലാപരിപാടികള്‍, വിപണന ശാലകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനദിവസം കൊച്ചിയില്‍നിന്ന്​ ആരംഭിക്കുന്ന സൈക്കിള്‍ റാലിയും മൂന്നാറില്‍നിന്നുള്ള വിളംബര ഘോഷയാത്രയും ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ എത്തിച്ചേരും. രാവിലെ ഒമ്പത്​ മുതല്‍ രാത്രി 8.30വരെയാണ് മേളയുടെ സമയം. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് പ്രവേശന ഫീസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.