കഞ്ചാവ് കടത്ത്​: പ്രതികൾക്ക് കഠിന തടവും പിഴയും

മുട്ടം: കഞ്ചാവ് കടത്തിയ സംഭവത്തിൽ വ്യത്യസ്ത കേസുകളിലെ രണ്ട്​ പ്രതികൾക്ക്​ നാലുവർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും. കാന്തല്ലൂർ ആറാം വാർഡിൽ 217ാം നമ്പർ വീട്ടിൽ രാമകൃഷ്ണൻ (31), തിരുവല്ല പരുമല ഭാഗത്ത് തെക്കേതിൽ വീട്ടിൽ ശിവപ്രസാദ് (38) എന്നിവരെയാണ്​ തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി ജി. അനിൽ ശിക്ഷിച്ചത്​. പിഴ അടച്ചില്ലെങ്കിൽ ഇരുവരും ഒരു വർഷം വീതം കൂടി കഠിനതടവ്​ അനുഭവിക്കണം. 2016 ആഗസ്റ്റ് ഒന്നിനാണ് ചിന്നാർ എക്സൈസ് ചെക്​പോസ്റ്റിൽ വാഹനപരിശോധനക്കിടെ 1.180 കി.ഗ്രാം കഞ്ചാവുമായി രാമകൃഷ്ണൻ മൂന്നാർ എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന രാജീവ് ബി. നായരുടെയും സംഘത്തിന്‍റെയും പിടിയിലായത്. മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന് മുന്നിൽവെച്ച് 1.100 കി.ഗ്രാം കഞ്ചാവുമായി 2017 സെപ്റ്റംബർ 18നാണ് ശിവപ്രസാദിനെ പിടികൂടിയത്​. കോട്ടയം എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന വി.ആർ. സജികുമാറും സംഘവുമാണ്​ പ്രതിയെ പിടികൂടിയത്​. രണ്ട്​ കേസിലും പ്രോസിക്യൂഷനുവേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി. ചിത്രങ്ങൾ TDL Shivaprasad ശിവപ്രസാദ്​ TDL Ramakrishnan രാമകൃഷ്ണൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.