ദലിത് ക്രൈസ്തവ സംവരണബില്‍ പാസാക്കണം -എന്‍.ഡി.സി.എഫ്

ചെറുതോണി: ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സംവരണ ആനുകൂല്യം നല്‍കാനുള്ള ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കണമെന്ന് നാഷനല്‍ ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ (എന്‍.ഡി.സി.എഫ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ദലിത് ക്രൈസ്തവരുടെ സാമ്പത്തിക, സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സംവരണം ഏര്‍പ്പെടുത്തുക മാത്രമാണ് ശാശ്വത പരിഹാരമെന്ന് യോഗം വിലയിരുത്തി. ദലിത് ക്രൈസ്തവരുടെ അവകാശങ്ങള്‍ക്കായി പോരാടിയ പാമ്പാടി ജോണ്‍ ജോസഫിന്‍റെ ജന്മദിനാചരണം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ പി.സി. ബേബി, കെ.ജെ. ജോണ്‍സണ്‍, ജോളി ഇടുക്കി, കെ.എം. മേരി, ആന്‍സി ജയിന്‍ തുടങ്ങിയവർ സംസാരിച്ചു. 'വിഷാംശമുള്ള മത്സ്യത്തിന്‍റെ വിൽപന നിരോധിക്കണം' തൊടുപുഴ: വിഷാംശമുള്ള മത്സ്യം വിൽക്കാൻ അനുവദിക്കരുതെന്ന്​ കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ് ആവശ്യപ്പെട്ടു. പരിപാടികൾ ഇന്ന്​ വാഴക്കുളം സഹകരണ ബാങ്ക്​ ഓഡിറ്റോറിയം: പൈനാപ്പിൾ ഫെസ്റ്റ്​ 2022; പൊതുസമ്മേളനം - വൈകു 5.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.