പന്നിയാർകുട്ടി പള്ളിയിൽ തിരുനാൾ

രാജാക്കാട്: പന്നിയാർകുട്ടി സെന്റ് മേരീസ് പള്ളിയിൽ ഇടവക തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും. മേയ് ഒന്നിന് സമാപിക്കും. വൈകീട്ട്​ 3.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ. നാലിന് ലദീഞ്ഞ്, കുർബാന, സെമിത്തേരി സന്ദർശനം എന്നിവ നടക്കും. ശനിയാഴ്ച വൈകീട്ട്​ 3.15ന് ലദീഞ്ഞ്, പൊന്മുടി കപ്പേളയിലേക്ക് പ്രദക്ഷിണം, 4.30ന് ലദീഞ്ഞ്, 4.45ന് തിരുനാൾ കുർബാന -ഫാ. തോമസ് പുത്തൂർ, 6.30ന് പ്രദക്ഷിണം. മേയ് ഒന്നിന് രാവിലെ ഏഴിന് കുർബാന, 7.45ന് അമ്പെഴുന്നള്ളിക്കൽ, 10.30ന് തിരുനാൾ കുർബാന-ഫാ. ജോസഫ് വരകിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.