കോൺഗ്രസ് പ്രവർത്തകനെ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി

കാഞ്ഞാർ: കോൺഗ്രസ് പ്രവർത്തകനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) പ്രവർത്തകനും ഓവർസിയറുമായ ടി.എ. അൻസാരിക്കെതിരെ കോൺഗ്രസ്​ ബൂത്ത് പ്രസിഡന്റ് കള്ളികാട്ട് അപ്പച്ചനാണ് കാഞ്ഞാർ പൊലീസിൽ പരാതി നൽകിയത്. വ്യാഴാഴ്ച രാവിലെ കാഞ്ഞാർ മാവിൻചോടിനുസമീപമാണ്​ സംഭവം. ഇവിടെ നിൽക്കുകയായിരുന്ന അപ്പച്ചനെ അൻസാരി വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് പരാതി. കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ.ഡി.എഫിലേക്ക് കുറുമാറിയതോടെ കാഞ്ഞാറിൽ കുറെ നാളായി നടക്കുന്ന യു.ഡി.എഫ്, എൽ.ഡി.എഫ് സംഘർഷത്തിന്റെ ഭാഗമാണ് സംഭവമെന്നാണ് അപ്പച്ചൻ പറയുന്നത്. എന്നാൽ, പരാതി വ്യാജമാണെന്നും ഈ സമയം താൻ മൂലമറ്റത്തായിരുന്നെന്നും ടി.എ. അൻസാരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.