ഹനുമാൻ കുരങ്ങ് മുട്ടത്തും

മുട്ടം: കാടിറങ്ങിയ എത്തി. 60 സെന്‍റിമീറ്ററിലധികം നീളവും വരുന്ന കുരങ്ങാണ് വ്യാഴാഴ്ച രാവിലെ മുതൽ കോടതിക്കവലയിൽ എത്തിയത്. വിദ്യാർഥികളും നാട്ടുകാരും കുരങ്ങിനെക്കണ്ട് തടിച്ചുകൂടി. നാട്ടുകാരും വ്യാപാരികളും നൽകിയ പലഹാരം കഴിച്ചശേഷമാണ് മരങ്ങളിലേക്ക് ചാടിമറഞ്ഞത്. മാർച്ചിൽ തൊടുപുഴ മേഖലയിൽ ഇതിനു സമാനമായ കുരങ്ങ് എത്തിയിരുന്നു. പശ്ചിമഘട്ടമലനിരകളിൽ കാണപ്പെടുന്ന ഇവ ചരക്കുലോറികളിൽ കയറി നാട്ടിലെത്തിയതാകാനാണ് സാധ്യത. തെക്കേ ഏഷ്യയിൽ പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന കുരങ്ങുവർഗമാണ്‌ ഗ്രേകുരങ്ങുകൾ അഥവാ ഹനുമാൻ കുരങ്ങുകൾ. കേരളത്തിൽ സൈലൻറ്​ വാലി ഇതിന്‍റെ ആവാസകേന്ദ്രമാണ്. tdl mltm മുട്ടം കോടതിക്കവലയിൽ എത്തിയ ഹനുമാൻ കുരങ്ങ് നാട്ടുകാർ നൽകിയ പലഹാരം കഴിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.