പദ്ധതി ഉദ്ഘാടനവും ഡി.പി.ആര്‍ പ്രകാശനവും

അടിമാലി: കേന്ദ്രസര്‍ക്കാര്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്.വൈ) നീര്‍ത്തട വികസന പദ്ധതിയുടെ ഉദ്ഘാടനവും ഡി.പി.ആര്‍ പ്രകാശനവും അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു. അഡ്വ. എ. രാജ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീടുകളുടെ താക്കോല്‍ വിതരണവും ഗുണഭോക്തൃസംഗമവും ചടങ്ങിന്റെ ഭാഗമായി നടന്നു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷേര്‍ളി മാത്യു, വി.ജി. പ്രതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. idl adi 3 inna ചിത്രം: പി.എം.കെ.എസ്.വൈ പദ്ധതിയുടെ ഉദ്ഘാടനവും ഡി.പി.ആര്‍ പ്രകാശനവും ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.