മെയ്ദിന കായികമേള പൈനാവിൽ

പൈനാവ്​: ജില്ല സ്​പോർട്സ് ​കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ ജില്ലതല മെയ്ദിന കായികമേളയുടെ ഭാഗമായി മേയ് ഒന്നിന്​ ഷട്ടിൽ ബാഡ്മിന്‍റൺ മത്സരങ്ങൾ പൈനാവ് പൂർണിമ ക്ലബിൽ നടക്കും. പുരുഷന്മാർക്കും (ഡബിൾസ്​, സിംഗിൾസ്​) വനിതകൾക്കും (സിംഗിൾസ്​) മത്സരങ്ങൾ ഉണ്ടായിരിക്കും. ഡബിൾസ് ​മത്സരവിജയികളാകുന്ന ഒന്ന്, രണ്ട് സ്ഥാനക്കാർക്ക് 1501 രൂപ, 1001 രൂപ വീതവും സിംഗിൾസ്​ വിജയികളാകുന്ന ഒന്ന്, രണ്ട് സ്ഥാനക്കാർക്ക്​ യഥാക്രമം 1001 രൂപ, 501 രൂപ വീതം കാഷ് അവാർഡും നൽകും. മത്സരത്തിൽ പങ്കെടുക്കാൻ അംഗീകൃത തൊഴിലാളി യൂനിയൻ മുഖേനയോ കമ്പനി/വ്യവസായ സ്ഥാപന മേലധികാരികൾ മുഖേനയോ ഏപ്രിൽ 30ന് വൈകീട്ട് മൂന്നിനുമുമ്പ്​ ജില്ല സ്​പോർട്സ് ​കൗൺസിൽ ഓഫിസിൽ രജിസ്​ട്രേഷൻ നടത്തണം. പങ്കെടുക്കുന്നവർ ഒന്നിന്​ രാവിലെ 7.30ന് ബന്ധപ്പെട്ട രേഖകളുമായി എത്തണം. ഫോൺ: 04862 - 232499, 9447243224. ജൽജീവൻ മിഷൻ പ്രത്യേക ശിൽപശാല തൊടുപുഴ: കേന്ദ്രസർക്കാർ ശുദ്ധജല വിതരണ പദ്ധതിയായ ജൽജീവൻ മിഷന്‍റെ ഭാഗമായി കരിങ്കുന്നം ഗ്രാമപഞ്ചായത്തിൽ ഒമ്പത്​,10,11,12,13 വാർഡുകളിലെ സാമൂഹിക - രാഷ്ട്രീയ നേതാക്കൾക്ക്​ പ്രത്യേക ശിൽപശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജോജി തോമസ്​ യോഗം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സ്​മിത സിറിയക് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർമാരായ ബീന പയസ്, ​കെ.കെ. തോമസ്, ഹരിദാസ്​ ഗോപാലൻ എന്നിവർ സംസാരിച്ചു. ഗാന്ധിജി സ്റ്റഡി സെന്‍റർ മുഖ്യ കാര്യദർശി ഡോ. ജോസ്​ പോൾ പദ്ധതിയെക്കുറിച്ച് ബോധവത്കരണം നടത്തി. ഗാന്ധിജി സ്റ്റഡി സെന്‍റർ പ്രോജക്ട് ഓഫിസർമാരായ നൗഫൽ സെയ്ത്​ സ്വാഗതവും അഞ്ജലി വർഗീസ്​ നന്ദിയും പറഞ്ഞു. ചിത്രം - ​TDL JALJEEVAN ജൽ ജീവൻ മിഷന്‍റെ ഭാഗമായി കരിങ്കുന്നം പഞ്ചായത്ത്​ സംഘടിപ്പിച്ച പ്രത്യേക ശിൽപശാല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.