തരിശുനില ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം

അടിമാലി: സര്‍ക്കാറിന്റെ നൂറുദിന കര്‍മ പരിപാടികളോടനുബന്ധിച്ച 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി അടിമാലി മച്ചിപ്ലാവ് കര്‍മല്‍ ജ്യോതി സ്‌പെഷല്‍ സ്‌കൂളിൽ കുറിച്ചു. അടിമാലി അസി. കൃഷി ഓഫിസര്‍ പി.ടി. വിനോദ് പദ്ധതിയുടെ ഭാഗമായി ഇഞ്ചി കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയിലെ മികച്ച കുട്ടിക്കര്‍ഷകൻ അല്‍ഫോൻസ്​ ജോര്‍ജ് പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു. പച്ചമുളക്, കാബേജ്, വെണ്ട, ചീര തുടങ്ങി വിവിധയിനം പച്ചക്കറികളാണ് കൃഷിയിറക്കിയിട്ടുള്ളത്. പ്രിന്‍സിപ്പൽ സിസ്റ്റര്‍ ബിജിയുടെ നേതൃത്വത്തിലാണ് സ്‌കൂളിലെ പച്ചക്കറികൃഷി. idl adi 1 agri ചിത്രം -അടിമാലി മച്ചിപ്ലാവ് കര്‍മല്‍ ജ്യോതി സ്‌പെഷല്‍ സ്‌കൂളിൽ കുറിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.