ഭൂപ്രശ്നം: സി.പി.എം വ്യാജപ്രചാരണം നടത്തുന്നു -കോൺഗ്രസ്​

അടിമാലി: ഇടുക്കിയിലെ ഭൂപ്രശ്നത്തിൽ സി.പി.എമ്മും ഇടതുപക്ഷവും പാർട്ടിക്കും അന്തരിച്ച നേതാവ് പി.ടി. തോമസിനുമെതിരെ വ്യാജപ്രചാരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം. ഭൂവിഷയങ്ങള്‍ പരിഹരിക്കുന്നതുവരെ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും ജില്ല നേതൃത്വം വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ കേരളത്തില്‍ ഒരിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലായിരുന്നു. പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കിയത് കോണ്‍ഗ്രസും പി.ടി. തോമസുമാണെന്നാണ്​ കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം കെ.കെ. ജയചന്ദ്രന്‍ പറഞ്ഞത്. നിര്‍മാണ നിരോധനം കൊണ്ടുവരുന്നതിന് പി.ടി. തോമസ് എന്ത് ചെയ്തുവെന്ന് ഇടതുനേതാക്കള്‍ വ്യക്തമാക്കണമെന്ന്​ നേതാക്കൾ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കെ.പി.സി.സി അംഗം ആര്‍. ബാലന്‍ പിള്ള, ഡി.സി.സി ജനറല്‍ സെക്രട്ടറി എം.പി. ജോസ്, മണ്ഡലം പ്രസിഡന്‍റ് ബെന്നി പാലക്കാട്ട് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.