കട്ടപ്പന: സംസ്ഥാന സര്‍ക്കാറിന്‍റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷി'യിലേക്ക് പരിപാടിയുടെ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ ലബ്ബക്കട വാര്‍ഡുതല ഉദ്ഘാടനം നടത്തി. വിവിധയിനം പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യ ജയന്‍ ഉദ്ഘാടനം ചെയ്തു. കൃഷി അസി. എം. അനീഷ് പദ്ധതി വിവരിച്ചു. ഇഫ്താർ സംഗമം തൊടുപുഴ: മർച്ചന്റ്സ് അസോ. നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പി.ജെ. ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കാരിക്കോട് നൈനാർ പള്ളി ഇമാം നൗഫൽ മൗലവി, അയ്യപ്പസേവ സാമാജം ദേശീയ ഉപാധ്യക്ഷൻ സ്വാമി അയ്യപ്പദാസ്, കത്തോലിക്ക കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലം, ഡോ. ജോസഫ് സ്റ്റീഫൻ ചാഴികാട്ട്, മുൻ ഡി.സി.സി പ്രസിഡന്‍റ് റോയി കെ.പൗലോസ്, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എം.എ. ഷുക്കൂർ, മുനിസിപ്പൽ കൗൺസിലർമാരായ ജെസി ആന്‍റണി, ടി. എസ്. രാജൻ, മുഹമ്മദ് അഫ്സൽ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്‍റ് രാജു തരണിയിൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് പി. അജീവ് സ്വാഗതവും ജനറൽ സെക്രട്ടറി നാസർ സൈര നന്ദിയും പറഞ്ഞു. TDL Ifthar തൊടുപുഴ മർച്ചന്റ്സ് അസോ. സംഘടിപ്പിച്ച ഇഫ്താർ സംഗമം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു പുഴ ശുചീകരിച്ചു ചെറുതോണി: വാഴത്തോപ്പ് സെന്‍റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകളുടെ അവധിക്കാല പ്രവർത്തനങ്ങളുടെ ഭാഗമായി പുഴ ശുചീകരണം നടത്തി. വാഴത്തോപ്പ് പള്ളിത്താഴത്തുള്ള കൈത്തോടാണ് ശുചീകരിച്ചത്. വാഴത്തോപ്പ് പഞ്ചായത്ത് അംഗം സെലിൻ വിൻസെന്‍റ് ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ കെ.എസ്. സിബി, എസ്.പി.സി ഓഫിസർമാരായ സോജൻ ജോസഫ്, ജാസ്മിൻ ജോൺ, ജോഫിൾ ജോൺ, ബിജു കലയത്തിനാൽ, മഞ്ജു ജിജിമോൻ എന്നിവർ നേതൃത്വം നൽകി. ചിത്രം TDL Puzha വാഴത്തോപ്പ് സൻെറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് പുഴ ശുചീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.