പട്ടാപ്പകൽ വീട്ടമ്മയുടെ മാലകവർന്നു

കുമളി: ടൗണിന്​ സമീപം അമരാവതിയിൽ പട്ടാപ്പകൽ നടുറോഡിൽ വെച്ച് ബൈക്കിലെത്തിയ യുവാക്കൾ വീട്ടമ്മയുടെ മാല പൊട്ടിച്ചുകടന്നു. അമരാവതി സ്വദേശിനി രാജി ലിജോയുടെ ഒന്നരപ്പവന്‍റെ മാലയാണ് പൊട്ടിച്ചെടുത്തത്. അമ്പലത്തിലേക്ക് പോവുമ്പോൾ അമരാവതി റേഷൻ കടയക്ക് സമീപത്തെത്തിയപ്പോൾ വഴിയിൽ ബൈക്കുമായി നിൽക്കുകയായിരുന്ന യുവാക്കൾ അടുത്തെത്തി മാല പൊട്ടിച്ച് കടക്കുകയായിരുന്നു. വീട്ടമ്മ ബഹളംവെച്ചെങ്കിലും ഇതിനകം മോഷ്ടാക്കൾ സ്ഥലംവിട്ടിരുന്നു. കറുത്ത ബൈക്കിൽവന്ന 30 വയസ്സിൽ താഴെ പ്രായമുള്ള യുവാക്കളിൽ ഒരാൾ ഹെൽമറ്റ് വെച്ചിരുന്നതായും മാല പൊട്ടിച്ചയാൾ കറുത്ത മാസ്കും ചാര നിറത്തിലുള്ള ബനിയൻ ധരിച്ചിരുന്നതായും വീട്ടമ്മ പറഞ്ഞു. ​ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ്​ സംഭവം. കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. സമീപത്തെ സ്ഥാപനങ്ങളിലെ സി.സി ടി.വി കാമറകളിലെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ പൊലീസ് പരിശോധന തുടരുകയാണ്. .........

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.