മൂന്നാറിൽ അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി

മൂന്നാർ: പഴയമൂന്നാർ മുതൽ ടൗൺ വരെയുള്ള ഭാഗങ്ങളിലെ ഗതാഗതക്കുരുക്കും അനധികൃത പാർക്കിങ്ങും ഒഴിവാക്കാൻ കർശന നടപടികളെടുക്കും. മൂന്നാറിൽ ചേർന്ന ഗതാഗത ഉപദേശക സമിതിയുടെ 36 ഇന തീരുമാനങ്ങൾ അംഗീകരിച്ചാണ് പഞ്ചായത്ത് കമ്മിറ്റിയുടെ നീക്കം. മൂന്നാർ ടൗണിനോട് ചേർന്ന് വിശാലമായ പാർക്കിങ്​ കേന്ദ്രം നിർമിക്കാൻ യോഗം ശിപാർശ ചെയ്തു. ഒരു കാരണവശാലും ടൗണിലും പരിസരങ്ങളിലും റോഡിന്‍റെ ഇരുവശത്തും വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കില്ല. വാഹനങ്ങൾക്കും കാൽനടക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന എല്ലാ പെട്ടിക്കടകളും നീക്കും. രാജമലയിലെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ അഞ്ചാംമൈലിൽ റോഡരികിൽ ഇടാൻ അനുവദിക്കില്ല. വനംവകുപ്പിന്‍റെ പാർക്കിങ്​ മേഖലയിൽ ഇടണം. മുൻകാലങ്ങളിൽ എടുത്ത തീരുമാനങ്ങൾക്കൊപ്പം പുതിയ തീരുമാനങ്ങളും നടപ്പാക്കുമെന്ന് പ്രസിഡന്‍റ്​ പ്രവീണ രവികുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.