റോഡിലെ അപകടസാധ്യത ഒഴിവാക്കണമെന്ന്​

അടിമാലി: കല്ലാര്‍കുട്ടി-കമ്പിളികണ്ടം റോഡില്‍ മുക്കുടം വിജ്ഞാനം എല്‍.പി സ്‌കൂളിന് സമീപം കൊടുംവളവിലെ അപകടസാധ്യത ഒഴിവാക്കണമെന്ന്​ ആവശ്യം. വളവോടുകൂടിയ വീതികുറവുമുള്ള ഈ ഭാഗത്ത് അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ ഇടപെടല്‍ വേണമെന്ന ആവശ്യവുമായി വാഹനയാത്രികരും പ്രദേശവാസികളും രംഗത്തെത്തിയത്. പാതയോരത്ത് നില്‍ക്കുന്ന കാഴ്ചമറക്കുന്ന മരംമുറിച്ച് നീക്കണമെന്നും അപകട സാധ്യത സൂചിപ്പിച്ച് പ്രദേശത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. വളവോടുകൂടിയ ഭാഗത്തുള്ള കലുങ്കിന് ഒരുവശത്ത് മാത്രമാണ് സുരക്ഷ വേലിയുള്ളത്. പാതമുഖം മിനുക്കിയതോടെ അപകടസാധ്യത കണക്കിലെടുക്കാതെ ഇരുചക്രവാഹനങ്ങളടക്കം വലിയ വേഗതയില്‍ ഇതുവഴി കടന്നുപോകുന്ന സാഹചര്യമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.